ചക്ക കുമ്പിളപ്പം
By : Latha Subramaniam
ചേരുവകൾ :-
ചക്ക വരട്ടിയത് 1 1/4 കപ്പ്
ശർക്കര 150Gm
അരിപൊടി 2കപ്പ്
നാളികേരക്കൊത്ത് 1/2 കപ്പ്
ഏലക്കാപ്പൊടി 1/2ടേബിൾ സ്‌പൂൺ
ഉപ്പ് ഒരു നുള്ള്
വാഴ ഇല ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
നൂല് കെട്ടാൻ വേണ്ടി
തയ്യാറാക്കുന്ന വിധം :-
ശർക്കരയിൽ കുറച്ചു വെള്ളം ഒഴിച്ച് അടുപ്പത്തു വച്ച് പാനി യുണ്ടാക്കുക. അതൊരു പാത്രത്തിലേക്ക് അരിപ്പകൊണ്ട് അരിച്ചുവക്കുക. ഞാനിവിടെ ചക്കവരട്ടിയതാണ് ഉപയോഗിച്ചിരിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ ഒരു 10 ചക്ക ചുള പഴുത്തത്തെടുത്തു കുക്കറിൽ വേവിക്കുക. 2 വിസിൽ വെച്ചാൽ മതി. തണുത്തതിനുശേഷം മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ചക്ക ചുള യാണ് ഉപയോഗിക്കുന്നതെങ്കിൽ ശർക്കരയുടെ അളവ് 200 ഗ്രാം ആക്കണം. ഒരു വലിയ പാത്രത്തിലേക്ക് നൈസ് ആയ അരിപൊടി വറുത്തത് ആക്കുക. ഇതിലേക്ക് ചക്കവരട്ടിയതും, ശർക്കര പാനിയും,ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് നാളികേരക്കൊത്തും, ഏലക്കാപൊടിയും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക.വെള്ളം വേണമെങ്കിൽ ചേർക്കാം കുറച്. അധികം ലൂസ് ആകരുത്. അങ്ങിനെ നമ്മുടെ ബാറ്റർ റെഡി ആയി. ഇതൊരു 1/2 മണിക്കൂർ ഒന്ന് നന്നായി സെറ്റ് ആകാൻ വക്കുക. ഇനി നമുക്ക് ഇല സാദാരണ അടയുണ്ടാക്കാൻ കട്ട് ചെയ്യുന്നപോലെ മുറിക്കണം. ഇല ഒന്ന് വാട്ടനം.അല്ലെങ്കിൽ ഇല പൊട്ടും. അടക്ക് മടക്കുന്ന പോലെ മടക്കി, രണ്ട് സൈഡിൽനിന്നും ഉള്ളിലേക്ക് ഫോൾഡ് ചെയ്തു, ഫോൾഡ് ചെയ്തു മടക്കുക. അപ്പോൾ നാടുവിലൊരു കുഴി ആവും. ഈ കുഴിയിലേക്ക് ഒരു കയ്യിലുകൊണ്ട് ഏകദേശം മുക്കാൽ ഭാഗം മാവ് ഒഴിക്കുക. എന്നിട്ട് അതിനെ കൂട്ടി പിടിച് നൂല് കൊണ്ട് കെട്ടുക. ഓരോ ഇലയിലും ഇങ്ങനെ ചെയ്യണം. ഒരു സ്റ്റീമറിൽ 25 മിനുട്സ് വച്ചൽ ഇത് വെണ്ടു കിട്ടും. കുക്കറിൽ വിസിൽ മാറ്റി 25 മിനുട്ട് വച്ചലും മതി. നമ്മുടെ ടേസ്റ്റി കുമ്പിളപ്പം റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes