ചിക്കൻ കറി By : Antos Maman
ചിക്കൻ കറി വയ്ക്കാത്തവരായി ആരും ഉണ്ടാവില്ല. ലോകത്തിൽ സൗത്ത് ഏഷ്യയിൽ ആണ് ചിക്കൻ കറി കോമൺ ആയി ഉണ്ടാക്കാറ് , അതിൽ തന്നെ ഓരോ രാജ്യങ്ങളിലും ഓരോ രീതി ആയിരിക്കും ഇന്ത്യക്കാരുടെ ചിക്കൻ പ്രേമം പ്രസിദ്ധമാണല്ലോ . നമ്മൾ മലയാളികൾ എല്ലാ റെസിപ്പികളും.ട്രൈ ചെയ്തു നോക്കാറും ഉണ്ട് . ഞാൻ ഉണ്ടാക്കുന്ന ഒരു റെസിപ്പി താഴെ ചേർക്കുന്നു
ആവശ്യമുള്ളവ 

ചിക്കൻ 

ഇഞ്ചി
വെളുത്തുള്ളി

പച്ചമുളക്

കറിവേപ്പില
പുതിനയില
മല്ലിയില

മഞ്ഞൾ പൊടി
മല്ലി പൊടി
മുളകുപൊടി
ഗരം മസാലപ്പൊടി
കുരുമുളക് പൊടി
ഉലുവ പൊടി
കായപ്പൊടി

സവാള
ചെറിയുള്ളി

ഉപ്പ്

തൈര് / നാരങ്ങാ നീര്
തേങ്ങാ പാൽ

കഴുകി വൃത്തിയാക്കിയ ചിക്കൻ മഞ്ഞൾ പൊടി മുളകുപൊടി ഗരം മസാലപ്പൊടി ഉപ്പ് എന്നിവ ചേർത്തു മാരിനേറ്റ് ചെയ്യാൻ വെക്കുക ( എത്ര നേരം മാരിനേറ്റ് ചെയ്യുന്നോ അത്രയും നല്ലത് )

ചുവടു കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ കുറേശ്ശേ എടുത്ത് വെളിച്ചെണ്ണയിൽ പാതി വറുത്ത് മാറ്റിവെക്കുക ( ചിക്കൻ വറുക്കുന്നത് പൊടിഞ്ഞു പോകാതിരിക്കാൻ സഹായിക്കും )

ബാക്കി വരുന്ന എണ്ണയിൽ നൈസ് ആയി അറിഞ്ഞ സവാള, പച്ചമുളക് , കറിവേപ്പില , പുതിനയില , മല്ലിയില ഇട്ട് നന്നായി വഴറ്റി എടുക്കുക ( എത്രത്തോളം വഴട്ടുന്നോ അത്രത്തോളം ഗ്രേവിക്ക് രുചി കൂടും ) ശേക്ഷം , പൊടികൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എല്ലാം ചേർത്ത് ചെറിയ തീയിൽ നന്നായി വഴറ്റുക . തുടർന്ന് വറുത്ത് മാറ്റി വയ്ചിരിക്കുന്ന ചിക്കൻ ചേർത്ത് അൽപ്പനേരം കു‌ടി വഴറ്റുക

(കുറച്ചധികം ചിക്കൻ ഉണ്ടെങ്കിൽ ഈ രീതി ഉപയോഗിക്കാം ചിക്കൻ പൊടിഞ്ഞു പോകില്ല , അല്ലെങ്കിൽ എല്ലാം വഴറ്റിയ ശേക്ഷം ചിക്കൻ ചേർത്ത് വെള്ളം വലിയുന്നത് വരെ വഴറ്റുക )

ചിക്കൻ മാരിനേറ്റ് ചെയ്ത പാത്രത്തിൽ ബാക്കി വന്ന വെള്ളത്തിനൊപ്പം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക , വെന്ത ശേക്ഷം അൽപ്പം തൈരോ നാരങ്ങാ നീരോ ചേർത്തു ( ചപ്പാത്തി പൊറോട്ട അപ്പം എന്നിവക്കാണെങ്കിൽ തൈരിനു പകരം തേങ്ങാപ്പാൽ ചേർക്കാം ) 5 മിനിറ്റ് കൂടി തിളപ്പിച്ച്‌ കടുക് വറുത്ത് അടുപ്പിൽ നിന്നും വാങ്ങുക

NB: സവാള വഴറ്റുമ്പോൾ ഉപ്പ് ചേർത്ത് വഴറ്റുക പെട്ടന്ന് വഴറ്റി കിട്ടും
കടുക് വറുക്കുമ്പോൾ കറിവേപ്പില നിർബന്ധമായും ചേർക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post