പച്ചമാങ്ങ വെള്ളരി കറി (Raw Mango & Cucumber Curry)
തയ്യാറാക്കിയത്: ബിജിലി മനോജ്
ഒരു തനിനാടൻ കറി ആയാലോ..മാങ്ങ ധാരാളം കിട്ടുന്ന സമയമല്ലേ മാങ്ങ കൊണ്ടൊരു കറി ആവാം. എന്നാൽ തുടങ്ങാം.
മാങ്ങ : ½ കഷ്ണം
വെള്ളരി : 1½ കപ്പ്
ജീരകം: 1 ടീസ്പൂൺ
തേങ്ങ ¼ മുറി
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
പച്ചമുളക്: 4 എണ്ണം (എരുവിനനുസരിച്ച്)
ഉപ്പ്: ആവശ്യത്തിന്
കടുക്:1 ടീസ്പൂൺ
വെളിച്ചെണ്ണ: 2 ടേബിൾസ്പൂൺ
കറിവേപ്പില: 1 തണ്ട്
ഉലുവ :½ ടീസ്പൂൺ
ഉണക്കമുളക്: 4 എണ്ണം
വെള്ളം
മാങ്ങയും വെള്ളരിയും മഞ്ഞൾപൊടി ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. ഉപ്പിടുക.തേങ്ങ ,ജീരകം, പച്ചമുളക് ,ചെറിയ ഉളളി അരച്ചത് ഇതിലേക്ക് ചേർക്കുക. തിളച്ചു വരുമ്പോൾ ഇറക്കി വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ,കറിവേപ്പില, ഉണക്കമുളക് വറുത്തിടുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post