ബീറ്റ്റൂട്ട് ചട്ണി
By : Maria John
ബീറ്റ്റൂട്ട് വളരെ ആരോഗ്യപ്രദം ആയ ഒരു പച്ചക്കറി ആണ്. ഇതിൽ അധികം പൊട്ടാസ്യം iron ഫൈബർ ഒക്കെ അടങ്ങി ഇരിക്കുന്നു. ഇത് കഴിക്കുന്നത് കൊണ്ട് രക്ത സമ്മർദ്ദം കുറച്ചൊക്കെ കുറക്കാനും ബ്രെയിൻ ആക്ടിവിറ്റി കൂട്ടാനും പിന്നെ കോൺസ്റ്റിപേഷൻ നു പറ്റിയ ഒരു ഒറ്റമൂലിയും കൂടി ആണ്.
ചേരുവകൾ: ബീറ്റ്റൂട്ട് ഗ്രേറ്റഡ് മൂന്നു കപ് (രണ്ടു ബീറ്റ്റൂട്ട് ഉരച്ചപ്പോൾ ഇത്രയും കിട്ടി) ഒരു വലിയ സവാള ഒരു ഇഞ്ചു നീളം ഇഞ്ചി മൂന്ന് നാല് തണ്ടു കറിവേപ്പില കടുകും ജീരകവും കാൽ ടീസ്പൂൺ വീതം കാൽ കപ് വിനിഗർ (ഞാൻ ബൽസാമിക് വിനെഗർ ആണ് ഉപഗോഗിച്ചതു. ആപ്പിൾ സിഡാർ ഏറ്റവും മെച്ചം ആരോഗ്യത്തിനു) മുക്കാൽ കപ് വെള്ളം, ഒരു ടേബിൾസ്പൂൺ crushed ചുമന്ന മുളക്, ഒരു ടേബിൾ സ്പൂൺ എണ്ണ (ഞാൻ ഒലിവെണ്ണ ഉപയോഗിച്ചു ) അഞ്ചു ഗ്രാമ്പൂ ഉപ്പു ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം: ഒരു പാനിൽ എണ്ണ ഒഴിച്ച് അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞ സവാള ഇഞ്ചി കറിവേപ്പില ജീരകം ഗ്രാമ്പൂ ചേർത്ത് ഇളക്കുക. ഉപ്പും കൂടി ചേർത്ത് ഇളക്കിയാൽ ഉള്ളി പെട്ടെന്ന് വെന്തു കിട്ടും. ഇത് വേവ് ആകുമ്പോൾ ബെറ്റ്‌റൂട്ടും മുളകും വെള്ളവും വിനാഗിരിയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി തിള വന്നതിനു ശേഷം ചെറുതീയിൽ വേവിക്കുക. ഇടയ്ക്കു ഇടയ്ക്കു ഇളക്കി കൊടുക്കണം. അപ്പോൾ വേവും നോക്കാൻ പറ്റും മുപ്പതു മിനിറ്റ എനിക്ക് വേണ്ടി വന്നു.നല്ലപോലെ സോഫ്റ്റ് ആയി കഴിയുമ്പോൾ അല്പം തീ കൂട്ടി ചാറു പറ്റി ആവശ്യത്തിനുള്ള രൂപത്തിൽ ആക്കുക. ഉപ്പും മുളകും പുളിയും ഒക്കെ ശരി ആണോ എന്ന് നോക്കി തീയിൽ നിന്നും വാങ്ങുക. തണുത്തതിനു ശേഷം കുപ്പിയിൽ ആക്കി വെക്കാം. കുപ്പി സ്റ്റെറിലൈസ് ചെയ്യാൻ മറക്കല്ലേ. ഒരാഴ്‌ചയോളം സൂക്ഷിക്കാം. പിന്നെ എനിക്കിവിടെ ഒട്ടുംഈർപ്പം ഇല്ലാത്തതിനാൽ കുഴപ്പം ഇല്ല. ഫ്രിഡ്ജിൽ വെക്കുന്നത് ആണ് മെച്ചം. പക്ഷെ രുചി കാരണം ഒരാഴ്ച നിൽക്കുമോ എന്ന് സംശയം ഇല്ലാതില്ല.
ചൂട് ചോറിന്റെ കൂട്ടത്തിൽ നല്ല കോംപിനേശൻ ആയിരുന്നു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes