ഇന്ന് കൊഞ്ചു ഫ്രൈ ആണ്..
By : Sherin Reji Jithin
1/2 കിലോ കൊഞ്ചു തോടൊക്കെ കളഞ്ഞു നല്ല വൃത്തിയായി കഴുകി വെള്ളം വാലാൻ വച്ചോളൂ...
ഇനി 10 അല്ലി വെളുത്തുള്ളിയും ഒരു കഷ്ണം ഇഞ്ചിയും 2 പച്ച മുളകും നന്നായി ചതച്ചെടുക്കാം...
15 വറ്റൽ മുളകും 5 കൊച്ചുള്ളിയും കുറച്ചു വെളിച്ചെണ്ണയിൽ ഒന്ന് മൂപ്പിച്ചു എടുത്തു 1 സ്പൂൺ കുരുമുളകുപൊടി 1/2 സ്പൂൺ മഞ്ഞൾപൊടി 1/4 സ്പൂൺ ഉലുവാപൊടിയും കുറച്ചു വെള്ളവും കൂടെ മിക്സിയുടെ ജാറിലിട്ടു ഒന്ന് അരച്ചെടുത്തു കുഴിവുള്ളൊരു പാത്രത്തിലേക്കിട്ടു...
ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചതും ഉപ്പും 1 സ്പൂൺ വെളിച്ചെണ്ണയും ഇത്തിരി നാരങ്ങാ നീരും കൂടെ കറിവേപ്പില ഞെരടി ഇട്ടതും ചേർത്ത് കൊഞ്ചു ചേർത്ത് നന്നായി മിക്സ് ചെയ്തു വച്ചോ...
1/2 മണിക്കൂർ കഴിയുമ്പോ വെളിച്ചെണ്ണയിൽ വറുത്തു കോരി എടുക്കാം ... കൊഞ്ചു ഓരോ ചെറിയ ഈർക്കിൽ കമ്പിൽ നീളത്തിൽ കോർത്ത് എടുത്തു വരുത്താൻ വളഞ്ഞുപോവാണ്ട് വറുത്തെടുക്കാം..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes