ഗ്രീൻ ചേന റോസ്റ്റ്:-
By: Shejeena Salim
ചേന അരിഞ്ഞത് - ഒന്നര കപ്പ്
സവാള അരിഞ്ഞത് - ഒരു വലുത്
പച്ചമുളക് - 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് - ഒന്നര സ്പൂൺ
മല്ലി ഇല - ഒരു കപ്പ്
കാപ്സിക്കം അരിഞ്ഞത് - ഒന്ന്
മഞ്ഞൾ പൊടി - അര സ്പൂൺ
മല്ലിപൊടി - ഒരു സ്പൂൺ
ഗരം മസാല- അര സ്പൂൺ
കുരുമുളക് പൊടി - അര സ്പൂൺ
അണ്ടിപരിപ്പ് അരച്ചത് - രണ്ട് സ്പൂൺ
ഉപ്പ്, എണ്ണ.
ചേനയിൽ മഞ്ഞൾ പൊടി, കുരുമുളക്പൊടി, മല്ലി പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് വെക്കുക .ഒരുപാൻ ചൂടാക്കി എണ്ണ ഒഴിച്ച് അതിൽ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക.. അതിലോട്ട് മല്ലി ഇലയും ഇട്ട് കൊടുത്ത ശേഷം ഈ മിക്സ് നന്നായി അരച്ചെടുക്കുക. ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടായാൽ നേരത്തെ മിക്സ് ചെയ്ത് വെച്ച ചേന അതിലോട്ട് ഇട്ട് കൊടുക്കുക. ഒരു അഞ്ച് മിനിറ്റ് എണ്ണയിൽ ഇട്ട് വഴറ്റിയ ശേഷം അരച്ച മിക്സ് ഒഴിച്ച് കൊടുക്കുക, നന്നായി യോജിപ്പിച്ച ശേഷം കുറച്ച് വെള്ളം ഒഴിച്ച് മൂടി വെച്ച് വേവിക്കുക. പകുതി വേവായാൽ കാപ്സിക്കം ചേർത്ത് വേവിക്കുക. ഒടുവിൽ അണ്ടിപരിപ്പ് അരച്ചതും ചേർത്ത് അടുപ്പിൽ നിന്ന് മാറ്റാം ഗ്രീൻ ചേന റോസ്റ്റ് തയ്യാർ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes