ഈന്തപ്പഴം ഹൽവ
By : Shejeena Salim
ഈന്തപ്പഴം കുരു നീക്കിയത് - ഒന്നര കപ്പ്
പാൽ - ഒരു കപ്പ്
അരി വറത്ത് പൊടിച്ചത് - 4 സ്പൂൺ
ചുക്ക് പൊട്ടി - അര സ്പൂൺ
ഏലക്ക പൊടി - ഒരു സ്പൂൺ
നെയ്യ്, അണ്ടിപരിപ്പ്, വെളുത്ത എള്ള്
ഈന്തപ്പഴം പാൽ ഒഴിച്ച് നന്നായി മിക്സിയിൽ ഇട്ട് കട്ടിയിൽ അരച്ചെടുത്ത് വെക്കുക. ഒരുപാൻ ചൂടാക്കി അതിലോട്ട് ആവശ്യത്തിന് നെയ്യൊഴിച്ച് ചൂടായാൽ അരച്ച് വെച്ച ഈന്തപ്പഴം അരച്ചത് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഇതിൽ ഏലക്കാ പൊടിയും ചുക്ക് പൊടിയും, അരി വറത്ത് പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കണം. ഒടുവിൽ അണ്ടിപരിപ്പ് വെളുത്ത എള്ള് എന്നിവ ചേർക്കാം .നല്ലത് പോലെ ഇളക്കി യോജിപ്പിച്ച് പാത്രത്തിൽ നിന്ന് വിട്ട് വരുന്ന പാകമായാൽ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം മുറിച്ച് ഉപയോഗിക്കാം. പഞ്ചസാര വേണമെങ്കിൽ ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes