കാബേജ് തോരൻ
By : Leena Jimmy
By : Leena Jimmy
എളുപ്ത്തിൽ ഒരു കാബേജ് തോരൻ വെയ്ക്കുന്നതു പറയട്ടെ .
കാബേജ് ഒരു ചെറിയ കഷ്ണം വൃത്തിയായി കഴുകി നൂൽ കനത്തിൽ അരിഞ്ഞെട്ടക്കുക. കൊത്തി അരിയരുത് .ഒരു ചെറിയ സവാള നേർമ്മയായി അരിഞ്ഞത് ,മൂന്ന് പച്ചമുളക് കനം കുറച്ചരിഞ്ഞത് ,ഒരു കുഞ്ഞു കഷ്ണം ഇഞ്ചിപൊടിയായി അരിഞ്ഞത് ,രണ്ട് തണ്ട് കറിവേപ്പില ,അരക്കപ്പ് പൊട്ടിയായി തിരുമ്മിയ തേങ്ങ ., പാകത്തിനു പ്പ് ഇതെല്ലാം കൂടി ഒരു പാത്രത്തിൽ ഇട്ട് കൈ കൊണ്ട് ചെറുതായി ഞെരു ടി യോജിപ്പിച്ച് പതിനഞ്ച് മിനുട്ട് അടച്ചു വെക്കുക.
ഒരു ചീന ചട്ടി / നോൺ സ്റ്റിക് പാൻ അട്ടപ്പിൽ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക .കട്ടക പൊട്ടിയാൽ ഒന്നര ടീസ്പൂൺ ഉഴുന്ന് ഇട്ട് ചുവക്കെ മൂപ്പിച്ച് രണ്ട് വറ്റൽമുളക് മുറിച്ചിട്ടതും മൂപ്പിക്കുക .തയാറാക്കി വച്ചിരിക്കുന കാബേജ് കൂട്ട് പാനി ലോട്ടിട്ട് ഇളക്കി യോജിപ്പിക്കുക. അല്പം കൈവെള്ളം തളിച്ച് തട്ടിപ്പൊത്തി മൂടി ചെറുതീയിൽ വേവിക്കുക .ഇടയക്ക് ഒന്ന് ഇളക്കി വീണ്ടും മൂടി വെക്കുക. അഞ്ച് മിനിട്ട് മതിയാകും ഇതിന് .
പിന്നിട്ട് പാൻ തുറന്ന് വെച്ച് ചെറുതീയിൽ ഒന്നൂടെ വഴറ്റി എടുത്ത് ചൂടോടെ ഉപയോഗിക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes