പൈനാപ്പിൾ പച്ചടി
By : Angel Louis
ഒരു ചെറിയ പൈനാപ്പിൾ സികിൻ കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.ചീനച്ചട്ടിയ ിൽ 1 ടേബിൾ സ്പൂൺ വെള്ളിച്ചെണ്ണ ഒഴിച്ച് ചുടാകുമ്പോൾ 1 ടീസ്പൂൺ കടുകും ,കറിവേപ്പില യുമിട്ട് പൊട്ടിക്കുക ഇതിലേക്ക് ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞ്തും, 3, 4 പച്ചമുളക് അരിഞ്ഞതും ,പൈനാപ്പിളും ഇട്ട് അടച്ച് വച്ച് വേവിക്കുക. വെന്ത് വരുമ്പോൾ ഒരു മുറി നാളീകേരം ചുരണ്ടിയതിൽ ഒരു ചെറിയ അല്ലി വെളുത്തുള്ളിയും ,3,4 നണി ജീരകവും ചേർത്ത് നന്നായി അരയ്ക്കുക. അരഞ്ഞ് തുടങ്ങുമ്പോൾ 1 ടീസ്പുൺ കടുക് കൂടി ചേർത്ത് അരയ്ക്കുക- ഈ അരപ്പും അവശ്യത്തിന് ഉപ്പും വെന്തിരിക്കുന്ന പൈനാപ്പിളിലേക്ക് ചേർത്ത് 2 മിനിറ്റ് അരപ്പ് വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.. അല്പ്പം തണുത്ത ശേഷം പുളിയില്ലാത്ത ഒരു കപ്പ് തൈര് ഉടച്ചതും കൂടി ചേർത്തിളക്കി ഉപയോഗിക്കാം
By : Angel Louis
ഒരു ചെറിയ പൈനാപ്പിൾ സികിൻ കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.ചീനച്ചട്ടിയ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes