എല്ലാവർക്കും സുഗല്ലേ.... നോമ്പും പെരുന്നാളൊക്കെ കഴിഞ്ഞ ക്ഷീണത്തിലായിരിക്കും.....ക ്ഷീണം മാറാൻ എന്റെ വക ഒരു സ്പെഷൽ ചില്ലി തരാം.... സോയചങ്ക്സ് ചില്ലി... നെറ്റി ചുളിക്കണ്ട... നല്ല ടേസ്റ്റാണ്... തുടങ്ങാം..
- ആദ്യം സോയ ചങ്ക്സ് ചൂടു വെള്ള ത്തിൽ അരമണിക്കൂർ കുതിർത്ത് വെക്കുക...
- വെള്ളം മുഴുവൻ പിഴിഞ്ഞ് കളയുക..
- ഇഞ്ചി, വെളുത്തുള്ളി , രണ്ട് പച്ച മുളക് ,അൽപം വിനാഗിരി എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കുക.
- ഇഞ്ചി വെഴുത്തുള്ളി പേസ്റ്റ്, ഉപ്പ്, അരസ്പൂൺ മുളകു,പൊടി, മഞ്ഞൾപൊടി, ഇത്തിരി കുരു മുളകു പൊടി, ഗരം മസാല, കോൺഫ്ലോർ, ഒരു മുട്ട, കുറച്ചു കബാബ് പൊടി എല്ലാം കൂടി സോയ ചങ്ക്സിൽ മിക്സ് ചെയ്ത് ഒരു മണിക്കുർ വെക്കുക....
- ശേഷം എണ്ണയിൽ വറുത്തു പൊരിച്ച് വെക്കുക....
- ഈ എണ്ണയിൽ നിന്ന് ആവശ്യത്തിനെടുത്ത് ഒരു ഉള്ളി വഴറ്റുക... ഇത്തിരി മഞ്ഞൾ പൊടിയും ഉപ്പും കബാബ് പൊടിയും ചേർക്കുക.. ഇതിലേക്ക് രണ്ട് തക്കാളി വേവിച്ച് മിക്സിയിൽ അരച്ച് ചേർത്തിളക്കുക... തക്കാളി അരക്കുമ്പോൾ ഇത്തിരി റെഡ് കളർ ചേർക്കാം..
- തിളക്കുമ്പോൾ പൊരിച്ചു വച്ച ചങ്ക്സ് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.... ചില്ലി പരുവമായാൽ മല്ലിയില ചേർത്ത് ഇറക്കി വെക്കാം...
- നോൺ വെജ് ഇഷ്ടമല്ലാത്തവർക്ക് വറൈറ്റി ഡിഷാണിത്....
By : Ansina VP
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes