കപ്പ പുഴുങ്ങിയതും കാന്താരിമുളകുടച്ചതും ഹാഫ് കട്ടനും എരിവും പുളിയുമുള്ള ഇന്നലത്തെ രസ്യൻ നെയ്മീൻ കറിയും.കോമ്പിനേഷൻ ഉഗ്രനായില്ലേ?
നെയ് മീൻ കറി
By : Sree Harish
നെയ്മീൻ -1 kg
തേങ്ങചിരകിയത് -1 മുറി
ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചതച്ചത് -1 ടേബിൾസ്പൂൺ
പച്ചമുളക് -എരിവിന്
കുഞ്ഞുള്ളി -10
തക്കാളി -1
കുടംപുളി -2 കഷ്ണം
കറിവേപ്പില,ഉപ്പ്,വെള്ളം
മുളകുപൊടി & മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ വീതം
കുരുമുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടി സ്പൂൺ
ഉലുവപ്പൊടി -1/4 ടി സ്പൂൺ
തേങ്ങ ചുവക്കെ വറത്തു തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളക് പൊടിയുമിട്ടു ഒന്ന് ചൂടാക്കി തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.വെള്ളം ചേർക്കാതെ അരക്കുന്നതാണ് ടേസ്റ്റ്. ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ട ശേഷം കുഞ്ഞുള്ളിയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റുക.ഇതിലേക്ക് തക്കാളി ചേർക്കാം.വാഴണ്ട ശേഷം അരപ്പുചേർത്തു ഗ്രേവി വേണ്ടതനുസരിച്ചു വെള്ളമൊഴിച്ചുപുളിയും ചേർത്ത് തിളപ്പിക്കുക.തിളച്ചശേഷം ഉലുവപ്പൊടിയുമിട്ടു മീൻ കഷ്ണങ്ങൾ ചേർക്കാം.10 മിനിട്ടു അടച്ചു വേവിച്ച ശേഷം മൂടി തുറന്നു ഗ്രേവി ഒന്ന് കുറുകുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങാം. രുചിയുള്ള നെയ്മീൻ കറി !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes