കാബേജ് തോരൻ
By : Sree Harish
കാബേജ് കൊത്തിയരിഞ്ഞു സവാള ചെറുതായി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതുംഉപ്പും ചേർത്ത് വെക്കുക.തേങ്ങാപ്പീരയിൽ ഇഞ്ചിയും വെളുത്തുള്ളിയും കുനുകുനെ അരിഞ്ഞത് കൈകൊണ്ടു മിക്സ് ചെയ്തു കാബേജിലേക്കു ചേർക്കുക.കൈകൊണ്ടു നന്നായി ഒന്നുകൂടി മിക്സ് ചെയ്യുക. പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിയശേഷം ഒരു സ്പൂൺ ഉഴുന്നുപരിപ്പ് / അരി / കടലപ്പരിപ്പ് ഇവയിൽ ഏതെങ്കിലും ഒന്ന് ചേർത്ത് കറിവേപ്പിലയുമിട്ടു ചൂടാക്കി മിക്സ് ചെയ്തിരിക്കുന്ന കാബേജ് ചേർത്തിളക്കി മൂന്നാലുമിനിട്ടു ഇളക്കി അര സ്പൂൺ പെരുംജീരകപൊടിയും ചേർത്തിളക്കി വാങ്ങാം.മഞ്ഞൾപ്പൊടി വേണമെങ്കിൽ ചേർക്കാം.
(ഇവിടെ ഉപയോഗിച്ചിരിക്കുന്നത് :ഒരു കാബേജിന്റെ പകുതി,ഒരു സവാള,നാല് പച്ചമുളക്,ചെറിയ കഷ്ണം ഇഞ്ചി,വെളുത്തുള്ളി മൂന്നല്ലി,ഉപ്പ് ,കറിവേപ്പില,അര ടി സ്പൂൺ പെരും ജീരകപ്പൊടി ,അരക്കപ്പ് തേങ്ങ. )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes