ഞണ്ട് റോസ്റ്റ്
By : Shejeena Salim
ഞണ്ട് വൃത്തിയാക്കിയത് - ഒരു കിലോ
സവാള അരിഞ്ഞത് - രണ്ട്
തക്കാളി അരിഞ്ഞത് -ഒന്ന്
ഇഞ്ചി , വെളുത്തുള്ളി ചതച്ചത് - ഒന്നര സ്പൂൺ
മുളക് പൊടി - ഒന്നര സ്പൂൺ
മല്ലിപൊടി - രണ്ട് സ്പൂൺ
കുരുമുളക് പൊടി - അര സ്പൂൺ
മഞ്ഞൾ പൊടി - അര സ്പൂൺ
ഗരം മസാല അര സ്പൂൺ
മല്ലി ഇല ,ഉപ്പ്, എണ്ണ
ആദ്യം ഒരു പാത്രം അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി വഴറ്റുക അടുത്തത് തക്കാളി ചേർക്കാം, തക്കാളി വഴറ്റിയ ശേഷം പൊടികൾ ഓരോന്നായി ചേർക്കാം ഒടുവിൽ മല്ലി ഇലയും ചേർക്കാം. ഇനി ഈ വഴറ്റിയെടുത്ത മിക്സ് ചൂടാറാൻ വെക്കുക. ചൂടാറിയാൽ മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ഈ മിക്സിൽ ഞണ്ടും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ചാറ് കുറുകി വന്നാൽ മല്ലി ഇല അരിഞ്ഞത് ചേർത്ത് അടുപ്പിൽ നിന്ന് മാറ്റാം. ഞാൻ ഉണ്ടാക്കുന്ന രീതി ഇങ്ങനെയാണ്. പുട്ട്, ചപ്പാത്തി, പൊറോട്ട, അപ്പം എന്നിവയുടെ കൂടെ സൂപ്പറാട്ടോ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes