ഗോതമ്പ് പൊറോട്ട
By : Angel Louis
By : Angel Louis
✨
കുറച്ച് എണ്ണ ഉപയോഗിക്കേണ്ടി വരുന്നതാ ഡയറ്റ് നോക്കുന്നവർ, കൊളസ്ട്രോൾ ഉള്ളവർ ഈ ഭാഗത്തേക്ക് നോക്കണ്ടാ
ഗോതമ്പ് പൊടി 2 കപ്പ്
പുളിയില്ലാത്ത തയിര് 2 ടേബിൾ സ്പൂൺ
എണ്ണ 1 ടേബിൾ സ്പൂൺ
ഉപ്പ് 2 നുള്ള് (ആവശ്യത്തിന്)
വെളളം കുഴക്കാൻ ആവശ്യത്തിന്
പുളിയില്ലാത്ത തയിര് 2 ടേബിൾ സ്പൂൺ
എണ്ണ 1 ടേബിൾ സ്പൂൺ
ഉപ്പ് 2 നുള്ള് (ആവശ്യത്തിന്)
വെളളം കുഴക്കാൻ ആവശ്യത്തിന്
ഇത്രയും ചേർത്ത് ചപ്പാത്തിമാവിന്റെ പരുവത്തിൽ നല്ല മയത്തിൽ കുഴച്ച് എടുത്ത് ഒരു വൃത്തിയുള്ള കോട്ടൻ കിച്ചൺ ടൗവ്വൽ നനച്ച് മാവിന്റെ പുറത്ത് ഇട്ട് 2 മണിക്കൂർ വയ്ക്കുക.
2 hr കഴിഞ്ഞ് മാവ് എടുത്ത് ഒന്നൂടി സോഫാറ്റായി കുഴച്ച് ഒരോ ചെറിയ ഉരുളകളാക്കി എടുത്ത് അല്പം എണ്ണ തടവി വയ്ക്കുക. ആദ്യം ഉരുളയാക്കി വച്ചെതെടുത്തു എണ്ണ പുരട്ടി കട്ടി കുറച്ച് പരത്തുക (എണ്ണ പുരട്ടുന്നതു കൊണ്ട് നൈസായി പരത്താൻ പറ്റും) ഇത് ഒരു സൈഡിൽ നിന്നും ( സാരി ഞൊറിയും പോലെ ) തിരിച്ചും മറിച്ചും മടക്കുക .മടക്കുമ്പോൾ രണ്ടു വശത്തു മാത്രം പിടിക്കുക .നടുവിലൊന്നും പ്രസ് ചെയ്യരുത് .മൊത്തം ഇതു പോലെ മടക്കി ഒരു വശത്ത് നിന്ന് പ്രസ്സ് ചെയ്യാതെ ചുരുട്ടി കൊണ്ട് വന്ന ശേഷം തിരിച്ച് മറ്റെ അറ്റം അടിയിൽ പ്രസ് ചെയിത് എണ്ണ പുരട്ടി വയ്ക്കുക .എല്ലാം ഇത് പോലെ ചെയിത് വയ്ക്കുക. (ഞാൻ ചെയിത് വച്ചത് കമന്റിൽ കൊടുക്കാം )
ഇങ്ങനെ ആദ്യം ചെയിത് വച്ചത് ആദ്യം എടുത്ത് എണ്ണ പുരട്ടി കൈപത്തി വച്ച് പ്രസ്സ് ചെയ്ത് പരത്തി ചൂടായ തവയിൽ എണ്ണ പുരട്ടി ചുട്ടെടുക്കാം. എല്ലാം ചുട്ടെടുത്ത ശേഷം പൊറൊട്ട ഒന്ന് തട്ടി കൊടുക്കുക .. അപ്പോൾ ലെയർ ആയി വരും ... നല്ല സോഫ്റ്റ് ഗോതമ്പ് പൊറോട്ട റെഡി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes