ഒരുപാട് നാളായി കേൾക്കുന്നു ഈ!! ഷാപ്പിലെ മീൻ കറി
ഷാപ്പിലെ മീൻ കറിയെന്ന്. എന്നാ ഒന്നുണ്ടാക്കിക്കളയാമെന്ന് ഞാനും.
പേര് പോലെ തന്നെ രുചികരമാണ് സംഭവം. ഇത്തിരി കപ്പ വേവിച്ചതും കൂടിയുണ്ടേൽ പിന്നെ പറയണോ വിശേഷം
അര കിലോ നെയ്മീൻ വാങ്ങി വെട്ടി കഴുകി വൃത്തിയാക്കി വെയ്ക്കണം എന്നിട്ടൊരു ഉരുളിയിൽ വെളിച്ചെണ്ണയോഴിച്ച് നന്നായി ചൂടായതിനു ശേഷം കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും താളിക്കുക . അല്പ്പം നീളത്തിൽ അരിഞ്ഞ ഇഞ്ചിയും ,പച്ചമുളകും ,വെളുത്തുള്ളിയും ചെറു തീയിൽ വഴറ്റുക .. അതിലേക്കു മുളക് പൊടിയും മഞ്ഞൾ പൊടിയും ,ഉലുവ പൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.. ഇനി ചൂട് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക ..
ഇനി നമുക്ക് വെള്ളത്തിൽ കുതിർത്തു വച്ച കുടം പുളി കൂടി ചേർത്ത് നന്നായി തിളപ്പിക്കുക .. വേണമെങ്കിൽ നമുക്കിതിൽ മിനുക്ക് പണികൾ ഒരുപാട് ചെയ്യാം. ഉധാഹരണത്തിന് തിളയ്ക്കുന്ന ചാറിൽ ഇത്തിരി തേങ്ങാപ്പാൽ ചേർക്കാം, പുളി കുറവാ എങ്കിൽ ഒരു തക്കാളി അരിഞ്ഞ് ചേർക്കാം.
ഇനി മുറിച്ചു വെച്ച മീൻ ചേർത്ത് വേവിക്കുക ..
ഏകദേശം 20 മിനിറ്റ് ..
അപ്പോളേക്കും ചാറു കുറുകി വരും … ഉപ്പു നോക്കുക .ആവശ്യം ഉണ്ടെങ്കിൽ ചേർക്കുക
അടുപ്പിൽ നിന്നും മാറ്റി അൽപ്പം വെളിച്ചെണ്ണ മുകളിൽ തൂവി കുറച്ച് കറിവേപ്പിലയും ഇട്ട് അടച്ചു വെച്ച് ചൂടാറിയ ശേഷം ഉപയോഗിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes