ചിരട്ട പുട്ട്
By : Manoj Pillai
പുട്ടുപൊടി വാങ്ങാന്‍ കിട്ടുമല്ലോ.. പല തരത്തില്‍ ഉള്ളത് പായ്ക്കറ്റില്‍ കിട്ടും.. ഇല്ലെങ്കില്‍ അരി പൊടിപ്പിച്ച് പുട്ടുപൊടി ആക്കിയും ഉപയോഗിക്കാം.. പണ്ടൊക്കെ അമ്മ ചിരട്ടയില്‍ ആവി കയറ്റി ഉണ്ടാക്കി തന്നിരുന്നതാ.. ഇന്നിപ്പോ ചിരട്ട രൂപത്തില്‍ തന്നെ കുറ്റി ഉള്ളതിനാല്‍ അതിന് മെനക്കെടെണ്ടി വരുന്നില്ല.. പക്ഷെ സ്വാദ് ചിരട്ടയില്‍ തന്നെയാ ട്ടോ

പുട്ട് പൊടിയും ആവശ്യത്തിന് ഉപ്പും ഒരു പിടി തേങ്ങയും ഇത്തിരി ചെറിയ ജീരകം ചതത്തച്ചും, നാല് കുഞ്ഞുള്ളി അരിഞ്ഞതും ചേര്‍ത്ത് വെള്ളമൊഴിച്ച് കുഴക്കണം.. പുട്ടിന് കുഴക്കുമ്പോ ഒരു തരി പരുവത്തിന് കുഴച്ചാല്‍ മതി.. ഇനി അതൊരു പത്തു മിനിട്ട് അവിടെ ഇരിക്കട്ടെ.. അപ്പോഴേക്കും ഗ്യാസ് കുക്കറില്‍ വെള്ളമൊഴിച്ച് വിസില്‍ ഊരി അടുപ്പത്ത് വെള്ളം തിളയ്ക്കാന്‍ വെയ്ക്കുക.. പുട്ടുകുറ്റിയില്‍ നിറയ്ക്കാന്‍ ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ.. തേങ്ങ മുന്നില്‍ നിന്നാല്‍ പുട്ടിന് സ്വാദ് കൂടും..

പെട്ടന്നുള്ള മീന്‍ കറിയ്ക്ക് വേണ്ടത്

വറ്റ മീന്‍ കഷണങ്ങള്‍‍ ആകിയത്
കുടംപുളി -4 എണ്ണം
വെളുത്തുള്ളി- 2 അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം.
മുളകുപൊടി- 3 സ്പൂണ്‍
മല്ലിപൊടി-മുക്കാല്‍ സ്പൂണ്‍
ഉലുവപൊടി- ഒരു നുള്ള്
ഉലുവ
കടുക്
കറിവേപ്പില
എണ്ണ
ഉപ്പ്

ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഉലുവയും കടുകും ഇട്ടു പൊട്ടിക്കുക . ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇതില്‍ ഇട്ടു ഇളക്കുക. തീ കുറച്ച് പൊടികള്‍ ഇട്ടു മൂപ്പിക്കുക. നല്ല കളര്‍ ആവട്ടെ.. ഇനി ഇത്തിരി വെള്ളം ഒഴിച്ച് തിളപ്പിക്കണം.. നല്ല കട്ടി ഗ്രേവി ആവുമ്പോ മീന്‍ കഷ്ണങളും കുടം പുളിയും ഉപ്പും ഇട്ട് വെള്ളം ഒഴിച്ചു അടുപ്പില്‍ വെച്ചു തിളപ്പിക്കുക. തിളച്ചു കുറുകി വരുമ്പോള്‍ തീ കുറച്ച് വെയ്ക്കുക . ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം!!! തലേ ദിവസം വെച്ചു പിറ്റേ ദിവസം കഴിച്ചാല്‍ മീന്‍ കറിയ്ക്ക് നല്ല സ്വാദാ അറിയാല്ലോ ല്ലേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post