കരിമീന്‍ കിഴിക്കെട്ട്!
By : Manoj Pillai
പേര് കേള്‍ക്കുമ്പോ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടായി തോന്നുമെങ്കിലും ഒരിത്തിരി കഷ്ട്ടപ്പെട്ടാല്‍ നാവിന്‍ തുമ്പില്‍ വെള്ളമൂറുന്നൊരു ഐറ്റമാണ് കരിമീന്‍ കിഴിക്കെട്ട്
കരിമീന്‍ നന്നായി വെട്ടി കഴുകി എടുക്കുക.
ഒരു വലിയ കഷണം ഇഞ്ചി, നാല് പച്ചമുളക്, അഞ്ചോ ആറോ വെളുത്തുള്ളി രണ്ടു സ്പൂണ്‍ മുളക് പൊടി , പുതിന ഇല ഉണ്ടേല്‍ രണ്ടെണ്ണം കൂടി ഇട്ടോ, ഇത്തിരി മഞ്ഞള്‍ പൊടി, ഒരല്‍പം ഉലുവാ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ ( വെള്ളം ഒരല്‍പം ചേര്‍ത്താലും വേണ്ടില്ല... ) അരച്ച് എടുക്കുക . ഇനി ഫ്രൈ പാന്‍ വെച്ചിട്ട് അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് വറക്കുക 10 അല്ലി കുഞ്ഞുള്ളി വട്ടത്തിലോ നീളത്തിലോ അരിയണം ഒപ്പം , രണ്ടു കീറ് പച്ചമുളകും കൂടി ഇട്ടോളൂ . കടുക് പൊട്ടിയാല്‍ ഉള്ളിയും പച്ചമുളകും ഒപ്പം കറി വേപ്പിലയും ഇട്ടു വഴറ്റുക , അര മുറി തിരുമി മിക്സിയില്‍ ഇട്ട് അരച്ച് പിഴിഞ്ഞ് ഒന്നാം പാല്‍ എടുത്ത് മാറ്റി വെയ്ക്കുക .പച്ചമുളകും ഉള്ളിയും വഴറ്റി കഴിഞ്ഞാല്‍ ഒരു തക്കാളി കൂടി അരിഞ്ഞു അതിലേക്കിടാം .. ഇനി ണ്ടു കുടം പുളി വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് ഇട്ടോളൂ .. ഇനി നമുക്ക് അരച്ച് വെച്ച മസാല ഇട്ട് ചെറിയ തീയില്‍ കുറുക്കി എടുക്കാം ഉപ്പും പുളിയും ആവശ്യത്തിന് ഉണ്ടോ എന്ന്... നോക്കണേ. ഇനി തേങ്ങാപാല്‍ ഒഴിക്കണം... വെള്ളം ഒട്ടും കൂടാതെ നോക്കണേ..
മീന്‍ മുഴുവനെ എടുത്ത് ഒരിത്തിരി മുളക് പൊടി, മഞ്ഞള്‍ പൊടി, ഇത്തിരി ഉപ്പ് എന്നിവ പുരട്ടി എണ്ണയില്‍ ഒന്ന് ചെറുതായി പൊരിച്ചെടുക്കണം
ഇനിയാണ് കളി..!! പൊരിച്ചെടുത്ത മീന്‍ ഓരോന്നായി എടുത്ത് ഉടയാതെ ഗ്രേവി സ്പൂണ്‍ കൊണ്ട് കോരി കോരി അതിന്റെ മുകളില്‍ ഒഴിക്കണം.. എന്നിട്ട് ചെറിയ തീയില്‍ അടച്ചു വെയ്ക്... ഗ്രേവി കട്ടിയായി ഒലിച്ച് പോവില്ല എന്നുറപ്പായാല്‍ വാഴയില എടുത്തു അതില്‍ അല്‍പ്പം വെളിച്ചെണ്ണ തൂവണം എന്നിട്ട് ഗ്യാസിന്റെ മുകളില്‍ വെച്ച് ഒന്ന് വാട്ടി എടുക്കണം.. ഒരു വാഴയില പച്ചക്ക് എടുത്തു മാറ്റി വെയ്ക്കണം.. എന്നിട്ട് വാട്ടിയ ഇലയില്‍ ഓരോ മീന്‍ കോരി ഇടണം... എന്നിട്ട് ഗ്രേവി കൂടി നല്ലത് പോലെ രണ്ടു ഭാഗത്തും വെച്ച് ഇല ചോറ് പൊതിയും പോലെ പൊതിയണം. വാഴ നാരുണ്ടേല്‍ കെട്ടിക്കോ... എന്നിട്ട് പച്ച വാഴയില എടുത്തു അതിനു മുകളില്‍ കൂടി ഒന്ന് കൂടി മടക്കി കെട്ടിക്കോ.. ഇനിയിപ്പോ രണ്ടാമത് വാഴയില ഇല്ല എങ്കില്‍ ഫോയില്‍ പേപ്പര്‍ വെച്ച് പോതിഞ്ഞാലും മതി.. പക്ഷെ ആദ്യം വാഴയില തന്നെ വേണം... എന്നിട്ട് തീക്കനല്‍ കത്തിച്ച് തീ അണച്ച് അതിനു മുകളില്‍ വെയ്ക്ക് വേവുന്ന മണം വരുന്നത് അനുസരിച്ച് തിരിച്ചും മറിച്ചും ഇട്.. എന്നിട്ട് വെന്തു കഴിഞ്ഞാല്‍ എടുത്തു കെട്ടഴിച്ച് ഒന്ന് മണത്ത് നോക്കിക്കേ... കിടു ആയിരിക്കും ഇനിയിപ്പോ തീക്കനല്‍ ഇല്ലെങ്കില്‍ പൊള്ളിച്ച് എടുക്കാന്‍ പറ്റിയ എന്തേലും രീതി നോക്കിയാ മതി.. ഇതിനൊപ്പം പച്ച കശുവണ്ടി അരച്ച് ചേര്‍ത്താല്‍ ഒരിത്തിരി കൊഴുപ്പ് കൂടി നല്ല ഗ്രേവി കിട്ടും.... ട്രൈ ചെയ്തിട്ട് വിവരം പറയൂ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes