ബ്രൊക്കോളി റൈസ്
By : Sini Suneesh
1. ബ്രൊക്കോളി - 1 എണ്ണം
2. ബസുമതി അരി - 2 കപ്പ്
3. എണ്ണ - 2tbsp
4. നെയ്യ് - 2 tbsp
5. ബേ ലീഫ് - 1
6. ബീൻസ് - 10, 15 എണ്ണം
7. സവോള - 1
8. ഉപ്പ് - ആവശ്യത്തിന്
9. വെള്ളം - 4 cups
10. തേങ്ങാപ്പാൽ / തൈര് - ½ cup
11. നാരങ്ങാനീര് - 1 tsp
12. പെരും ജീരകം - 1tsp
13. പച്ചമുളക് - 4 എണ്ണം
14. കുരുമുളക് - 10 എണ്ണം
15. കറുവപ്പട്ട - 1 ചെറുത്
16. ഗ്രാമ്പൂ - 2 എണ്ണം
17. ഇഞ്ചി - 1” കഷ്ണം
18. വെളുത്തുള്ളി - 5 ചുള
19. പുതിനയില - ഒരു പിടി
20. മല്ലിയില - ഒരു പിടി
തയാറാക്കുന്ന വിധം
അരി കഴുകി വെള്ളത്തിൽ ഇട്ടു വെക്കുക. ബാക്കി എല്ലാം റെഡി ആകും വരെ കുതിരട്ടെ.
ബ്രൊക്കോളി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വെക്കുക. ബീൻസും, സവോളയും കഴുകി അരിഞ്ഞു വെക്കുക.
12 മുതൽ 20 വരെയുള്ള സാധനങ്ങൾ നന്നായി അരച്ച് പേസ്റ്റ് ആക്കുക.
കുക്കറിൽ എണ്ണയും നെയ്യ്‌യും ഒഴിച്ചു ചൂടാക്കി സവോള വഴറ്റുക. നന്നായി വഴൻറ് വരുമ്പോൾ ബേ ലീഫ് ഇട്ട് രണ്ട് മിനുറ്റ് ഇളക്കാം. അതിന് ശേഷം അരച്ചു വെച്ചിരിക്കുന്ന മസാല ചേർത്ത് ഒരു മൂന്ന് നാല് മിനുറ്റ് വഴറ്റുക. ഇനി ബീൻസും ചേർത്ത് 3 മിനുറ്റ് നേരം വഴറ്റാം.
ഇതിലേക്ക് കുതിർക്കാൻ ഇട്ട അരി വെള്ളം വാർത്ത് ചേർക്കുക. ഇതും ഒരു രണ്ട് മിനുറ്റ് വഴറ്റുക. ഇനി തേങ്ങാപ്പാൽ അല്ലെങ്കിൽ തൈര്, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, വെള്ളം ചേർത്ത് കുക്കർ അടച്ച് രണ്ട് വിസിൽ വരും വരെ വേവിക്കുക. പ്രഷർ പോകുന്നതിന് മുന്നേ കുക്കർ തുറന്ന് ബ്രോക്കോളി ചേർത്ത് വീണ്ടും കുക്കർ അടച്ചു ലോ ഫ്ലേമിൽ ഒരു 2, 3 മിനുറ്റ് ഒന്നുകൂടി ആവി കയറ്റാം. (ബ്രൊക്കോളി അധികം വേവണ്ടതില്ല അതുകൊണ്ടാണ്.) ഇനി പ്രഷർ പോയി കഴിഞ്ഞു കുക്കർ തുറന്ന് റൈസ് സെർവ്‍ ചെയ്‌യ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes