മുളകിട്ട് വെച്ച ചൂരമീൻ
By : Aswathy Achu
കൂറേ നാളായി മീൻ വാങ്ങീട്ട്. കോരിച്ചൊരിയുന്ന മഴയും നോക്കി ഇരുന്നപ്പോഴാ ഉച്ചയ്ക്കലേക്ക് കറി ഒന്നുമില്ല. പച്ചക്കറിയെല്ലാം തീർന്നു. എന്തു വേണേലും പുറത്തേക്ക് പോയേ പറ്റൂ. എങ്കിപിന്നെ മീൻ തന്നെ വാങ്ങാം. ചേട്ടായീനെ സോപ്പിട്ട് മീൻ വാങ്ങാൻ ചെന്നപ്പോൾ നമ്മുടെ ബഡ്ജറ്റിനുള്ളതൊന്നുമില്ല. ചൂര ഇരിപ്പുണ്ട് . ഒരു മുട്ടൻ ചൂരയെ എടുത്ത് വില ചോദിച്ചപ്പോൾ 70Rs, ഉടനെ തന്നെ അതും വാങ്ങി വീട്ടിലെത്തി. കുറച്ച് മഴ കൊണ്ടെങ്കിലും മീൻകറി കൂട്ടാലോ എന്നോർത്തപ്പോൾ ഒരു സന്തോഷം. കറി കൂട്ടി ചോറ് തട്ടി വിടുന്നതിനിടയിൽ ചേട്ടായിടെ കമന്റ്. സൂപ്പർ മീൻ കറി അച്ചൂ. അതും മീൻ വല്യ ഇഷ്ടല്ലാത്ത ആൾടെ അടുത്തൂന്ന്. സന്തോഷായി.
എങ്ങനെയാ ഞാൻ ഉണ്ടാക്കീതെന്ന് പറയാട്ടോ.
എങ്ങനെയാ ഞാൻ ഉണ്ടാക്കീതെന്ന് പറയാട്ടോ.
ചട്ടിയിൽ എണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി പച്ചമുളക് ഇവ ചതച്ചത് ചേർക്കുക. ഒന്നു വാടുമ്പോൾ കുറച്ച് ഉള്ളി ചതച്ചത് ചേർത്തിളക്കുക. നന്നായി വഴറ്റിയ ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ ആകുമ്പോൾ മുളക് പൊടി മഞ്ഞൾ പൊടി ഇവ ചേർത്ത് ഇളക്കുക. തീ കുറച്ചിടണേ. ഇച്ചിരെ മല്ലിപ്പൊടി ചേർക്കണം. ഒരുhalf spn മതി. ഇനി ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് മൂടി വെക്കുക. ഒന്നു രണ്ടു മിനിറ്റ് കൊണ്ട് തക്കാളി വെന്ത് ഒരു ഗ്രേവി ഉണ്ടായിട്ടുണ്ടാകും. അതിലേക്ക് കുടംപുളീം വെള്ളോം ചേർത്ത് തിളപ്പിക്കുക. തിളക്കുമ്പോൾ ഉപ്പ് ചേർക്കണം. മീൻ കഷ്ണങ്ങളും ചേർത്ത് മൂടിവെക്കണം. ഒന്നു തിളച്ച് കഴിയുമ്പോൾ തീ കുറച്ചിട്ട് ഒരു പതിനഞ്ച് മിനിറ്റ് വേവണം. കുറച്ച് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇറക്കിക്കോളൂ. മീൻ മുളകിട്ടത് റെഡി.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes