തണ്ണിമത്തൻ ഷോർബേ.
By : Suni Ayisha
പേര് കേട്ട് ആരും പേടിക്കേണ്ട.......

യെവൻ ആള് പുലിയാ....

ഒരിക്കൽ Amul സംഘടിപ്പിച്ച ഒരു പാചക മത്സരത്തിൽ ഇവനെ വെച്ചു ഞാൻ തകർത്തതാ.....

ഇതു കുടിക്കുന്ന ആർക്കും ഇതു എന്താണെന്നോ...ഇതിന്റെ ഇൻഗ്രിഡിയൻസ് എന്താണെന്നോ പറയാൻ ക്ഷ,ഞ്ഞ,കഗ്ഗ,ഞഞ്ഞാ വരക്കേണ്ടി വരും......

പക്ഷെ ദിലീപ് പറഞ്ഞ പോലെ,
പൂച്ച കട്‌ലൈറ്റ് തിന്നവർക്കു ഏതൊരു സാധനവും നാക്കിൽ ഒന്നു വെച്ചു നോക്കിയാൽ മതി.ഇല്ലേ....

വെരി സിംപിൾ റെസിപ്പി...

ആവശ്യമുള്ള സാധനങ്ങൾ
--------------------
തണ്ണിമത്തൻ - 3 kg.

കണ്ടൻസട് മിൽക്ക് - 200ml.

പഞ്ചസാര - ആവശ്യമെങ്കിൽ മാത്രം.

പാചകരീതി.
-------------------

തണ്ണിമത്തൻ കുരു കളഞ്ഞു മിക്സി ജാറിലിട്ടു കണ്ടൻസഡ് മിൽക്ക് ചേർത്തു ആവശ്യമെങ്കിൽ പഞ്ചസാരയും ചേർത്തു ജ്യൂസ് അടിക്കുക.
ശേഷം ഫ്രിഡ്ജിൽ വെച്ചു തണുത്ത ശേഷം ഉപയോഗിക്കുക.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ.
----------------------------------------

വേനലില്‍ സുലഭമായ ഒരു ഭക്ഷ്യവസ്തുവാണ് തണ്ണിമത്തന്‍. ഇത് ദാഹവും വിശപ്പും കുറയ്ക്കാനും ശരീരത്തിന് ഈര്‍പ്പം നല്‍കാനും സഹായിക്കും.

എന്നാല്‍ ഇതു മാത്രമല്ല, തണ്ണിമത്തന് വേറെയും ഏറെ ഔഷധഗുണങ്ങളുണ്ട്. ഇവ കഴിയ്ക്കുന്നവര്‍ക്കു പോലും അറിയാത്ത പല ഗുണങ്ങള്‍. ഇവയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ,

ക്യാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

ഇതില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കും.

പ്രകൃതിദത്ത വയാഗ്രയാണ് തണ്ണിമത്തനെന്നു പറയാം. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു വഴി.

തണ്ണിമത്തനില്‍ വൈറ്റമിന്‍ ബി1, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും.

തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് തണ്ണിമത്തന്‍ കഴിയ്ക്കുകയെന്നത്. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു പുറന്തള്ളുന്നതിനും വെള്ളം സഹായിക്കും.

തണ്ണിമത്തനിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനും മസ്‌കുലാര്‍ ഡീ ജനറേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

ഇതിലെ സിട്രുലിന്‍ എന്ന അമിനോആസിഡ് ആര്‍ഗിനൈന്‍ ആയി രൂപാന്തരപ്പെടുന്നു. ഇത് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തള്ളും. കിഡ്‌നി പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

ഇതിലെ ഫോളിക് ആസിഡ് ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്.

തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, അയോഡിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഇതിലെ ബീറ്റാകരോട്ടിന്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നു. പ്രായക്കൂടുതല്‍ തോന്നാതിരിക്കാന്‍ ഇത് സഹായിക്കുന്നു.

ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ചേര്‍ന്ന ഭക്ഷണമാണിത്. ഇതിലെ ഫോളിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

ചെറുകുടലിന്റെ ഭിത്തികളെ ബലപ്പെടുത്തുന്നതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും തണ്ണിമത്തന്‍ സഹായിക്കും.

ആസ്തമ പോലുള്ള ശ്വാസകോശരോഗങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തനു കഴിയും. ഇതിലെ വൈറ്റമിന്‍ സി, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

ഡയറ്റെടുക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു മധുരം കൂടിയാണിത്. ഇതിലെ മധുരം ശരീരം തടിപ്പിക്കില്ല.

ഇനി ഇതിന്റെ ഗുണങ്ങൾ പറയാൻ എനിക് വയ്യ...

പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോഴത്തെ അവസ്ഥയായിൽ രസവസ്തുക്കളോ കുത്തിവെപ്പോ ഇല്ലാതെ ഇത്രെയും ഗുണങ്ങൾ ലഭിക്കാൻ നമ്മൾ പുണ്യം വല്ലതും ചെയ്യേണ്ടി വരുമോ?.....
പഴയ കാലമായിരുന്നെങ്കിൽ പേടിയില്ലായിരുന്നു...

നല്ലൊരു ഭാവിക്കായി നമുക്ക് പ്രാർത്ഥിക്കാം....

ഇത്രേയൊക്കെ ഞാൻ പറഞ്ഞിട്ടും ഒരു ലൈക്‌ തരാതെ ആരും പോകല്ലേ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post