അയല കുടംപുളി ഇട്ടു വറ്റിച്ചത് ..
By : Nidheesh Narayanan
ഒരാഴ്ചത്തെ ഇടവേള കഴിഞ്ഞുള്ള ഇന്ദുചൂടന്റെ തിരിച്ചു വരവ്....
മാണ്ചട്ടിയിൽ ഒരു ടേബിൾ സ്പൂണ് വെളിച്ചെണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ കുറച്ചു കടുകും ഉലുവയും ഇട്ടു പൊട്ടിച്ചു കൂടെ നീളത്തിൽ അരിഞ്ഞ ഇഞ്ചിയും ഒരുപിടി വെളുത്തുള്ളി ചതച്ചതും ചേർത്ത് മൂപ്പിക്കുക. പച്ചമണം മാറി കഴിഞ്ഞാൽ ചതച്ച കുഞ്ഞുള്ളിയും രണ്ടായി കീറിയ പച്ചമുളകും ചേർത്ത് വഴറ്റുക. ഈ കൂട്ട് ഒന്നു തളർന്നു വരുമ്പോൾ കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്തു വച്ച ഒരു ടേബിൾ സ്പൂണ് മുളകുപൊടിയും കുറച്ചു മഞ്ഞൾ പൊടിയും കൂടെ കുരുമുളക് പൊടിയും ഉപ്പും കൂടെ ചേർത്ത് മൂത്തു വരുമ്പോൾ കുടംപുളി പിഴിഞ്ഞ ഇളം ചൂട് വെള്ളം ഒരു കപ്പ് ഒഴിച്ചു വെട്ടി തിളപ്പിക്കണം. പാകത്തിന് ഉപ്പും എരിവും പുളിയും രുചിച്ചു നോക്കി മീൻ കഷ്ണങ്ങൾ ഓരോന്നായി ഇടാം. കഷ്ണങ്ങൾ മുങ്ങി നിൽക്കുന്ന പാകത്തിന് വെള്ളം ചേർക്കണം. ഇനി ചെറുതീയിൽ ചട്ടി മൂടി വച്ചു ഒരു 20 മിനിറ്റ് തിളപ്പിക്കണം. ചട്ടി തുറന്നു മീനിന്റെ വേവ് നോക്കി തീ കൂട്ടി വച്ചു ഒരുപിടി കറിവേപ്പിലയും ഒരു ടേബിൾ സ്പൂണ് വെളിച്ചെണ്ണയും ചേർത്ത് മീൻ കറി വറ്റിച്ചെടുക്കാം.
ഇനി ചോറ് എത്രത്തോളം വേണെങ്കിലും ഉണ്ണാം...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes