Hummus - ഹുമ്മുസ്
By: Abdul Majeed
മെഡിറ്ററേനിയൻ മേഖലയിലെ രാജ്യങ്ങളിൽ വളരെ പ്രചാരം ഉള്ള ഒരു വിഭവം ആണ് ഹുമ്മുസ്. ഇത് പ്രോട്ടീൻസും ഫൈബറും കാൽഷ്യവും വിറ്റാമിൻസുമൊക്കെ ധാരാളമുള്ള ഒരു ഹെൽത്തി വിഭവമാണു. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഹുമ്മുസ്...
🔘 1 cup വെളുത്ത കടല വെള്ളത്തിൽ 6 hours കുതിർക്കുക..
ഇത് പ്രഷർ കുക്കറിൽ വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക...
🔘4 ടേബിൾ സ്പൂൺ വെളുത്ത എള്ള് 2 മിനിറ്റു ചൂടാക്കുക....ഇത് തണുക്കുമ്പോൾ മിക്സിയിൽ കുറച്ചു ഒലിവ് ഓയിലും ഉപ്പും ചേർത്ത് പേസ്റ്റാക്കുക..ഇതാണ് തഹിനി..
🔘വേവിച്ച കടലയും തഹിനിയും കുറച് ഒലിവ് ഓയിലും ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും ചേർത്ത് സ്മൂത്ത് പേസ്റ്റ് ആയി അരച്ചെടുക്കുക...കടല വേവിച്ചവെള്ളം അരച്ചെടുക്കാൻ ഉപയോഗിക്കാം...ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർക്കുക.. ഹുമ്മുസ് റെഡി
കുബൂസ്,ചപ്പാത്തി,നാൻ,ഗ്രിൽ ചിക്കൻ,ചിക്കൻ ചാർക്കോൾ,ടിക്ക, ആണ് ബേസ്ഡ് കോമ്പിനേഷൻ . വെറുതെ കഴിക്കാനും നല്ലതാണു
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes