Nellikka Chutney - നെല്ലിക്ക ചട്ണി
By : Dhanya Rakesh
ഇന്ന് നമുക്കു ചോറിന്റെ കൂടെ കഴിക്കാൻ ഒരു നെല്ലിക്ക ചട്ണി ആയാലോ . വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും എന്നാൽ വളരെ ടേസ്റ്റിയുമാണ്.
3-4 നെല്ലിക്ക ഉപ്പു വെള്ളത്തിൽ ഇട്ടു 5 മിനിറ്റ് വേവിക്കുക. കുരു കളഞ്ഞു മിക്‌സിയിൽ ഒന്നു കറക്കിയെടുക്കുക . മുക്കാലും അരഞ്ഞാൽ മതി .
ഇനി 1/2 കപ്പ് തേങ്ങാ ചിരകിയത് 2 പച്ചമുളകും ചേർത്ത് അരക്കുക . മുക്കാലും അരഞ്ഞു കഴിഞ്ഞാൽ 1/4 ടീസ്പൂൺ കടുക് ചേർത്ത് നന്നായി അരച്ചെടുക്കുക.
നെല്കിക അരച്ചതും തേങ്ങാ അരച്ചതും 2 ടേബിൾസ്പൂൺ തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ആവശ്യത്തിന് ഉപ്പും പാകത്തിന് വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കുക .
പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി kകടുക് കറിവേപ്പില വറ്റൽമുളക് താളിച്ചു ചേർക്കുക. ചട്ണി റെഡി.
നല്ല ചൂട് ചോറും നെല്ലിക്ക ചട്ണിയും ഉരുളക്കിഴങ്ങു ഉപ്പേരിയും ( മെഴുക്കുവരട്ടി ) പപ്പടവും അസാധ്യ കോമ്പിനേഷൻ ആണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes