Special Egg Roast / സ്പെഷ്യൽ മുട്ട റോസ്റ്റ്
By : Anjali Abhilash
എന്താ ഇതിൽ സ്പെഷ്യൽ എന്നല്ലേ... റെസിപ്പി വായിച്ചു നോക്കൂ...
മുട്ട പുഴുങ്ങിയത് : 2 എണ്ണം
സവാള നീളത്തില്‍ അരിഞ്ഞത് : 2 എണ്ണം
പച്ചമുളക് ചതച്ചത് : 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടി സ്പൂൺ വീതം
തക്കാളി : 1 ചെറുത്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
കറിവേപ്പില : ഒരു തണ്ട്
മല്ലി ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂൺ
മുളക് പൊടി : 1 ടി സ്പൂൺ
മല്ലിപ്പൊടി : 1/2 ടി സ്പൂൺ
മഞ്ഞള്‍ പൊടി : 1/2 ടി സ്പൂൺ
ചിക്കൻ മസാല പൊടി : 1/2 ടി സ്പൂൺ
കട്ടി തേങ്ങ പാൽ : 3 ടേബിൾ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
മുട്ട ഒന്ന് വരഞ്ഞു മാറ്റി വെക്കുക
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറിക്കഴിയുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക..സവാളയ്ക്കൊപ്പം ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.സവാള നന്നായി വഴന്നു വരുമ്പോള്‍ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ചിക്കൻ മസാല പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം തക്കാളി അരിഞ്ഞതും, കറിവേപ്പിലയും ചേര്‍ക്കുക.തക്കാളി നന്നായി വെന്തു കഴിഞ്ഞാൽ പുഴുങ്ങി വച്ച മുട്ടയും, മല്ലി ഇലയും, തേങ്ങാപ്പാലും ചേർത്ത് നന്നായി ഇളക്കി ഒരു മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes