പൂരിയും ചിക്കൻ കറിയും
By : Khairunnisa Hamza‎
റെസിപ്പി പറയാം
പൂരി..
ഗോതമ്പ് പൊടി ചെറു ചൂടു വെള്ളത്തിൽ ഉപ്പും ,ഒരു സ്പൂൺ എണ്ണയും ചേർത്ത് കുഴച്ചു ഒരു മണിക്കൂർ വെക്കുക..
ചെറിയ ഉരുളകളാക്കി പരത്തി വെളിച്ചെണ്ണ ചൂടാക്കി പൊരിച്ചെടുക്കുക..
***********************
ചിക്കൻ കറി....
ചിക്കൻ കഴുകി വൃത്തിയാക്കുക.
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് 2 കഷ്ണം പട്ട ,4 ഏലക്ക 4 ഗ്രാമ്പൂ ഇവ പൊട്ടിച്ച്
2 സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക..
ഇതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് ചേർക്കുക..ഒന്ന് വഴറ്റിയ ശേഷം ഒരു തക്കാളിചേർത്ത് വഴറ്റുക. ആവശൃത്തിന് മല്ലിപ്പൊടി ,മുളക്പൊടി ,മഞ്ഞൾ പൊടി ,കുരുമുളക്പൊടി, ഗരംമസാല പൊടി ഇവ ചേർത്ത് വഴറ്റുക...കറിവേപ്പില ചേർക്കുക..
ഇതിലേക്ക് കഴുകി വെച്ച ചിക്കൻ ചേർക്കുക.. നന്നായി മിക്സ് ചെയ്യുക. ..... ആവശൃത്തിന് ഉപ്പ് ചേർക്കുക...
കുറച്ച് വെള്ളം കൂടി ചേർത്ത് ചിക്കൻ വേവിക്കുക....
കുറച്ച് തേങ്ങാപ്പാൽ എടുത്ത് കറിയിലേക്ക് ചേർക്കുക..
തിളച്ചു കഴിഞ്ഞ് ഇറക്കിവെക്കാം..
അപ്പോ എല്ലാവരും വന്നോളൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post