ഉണക്ക ചെമ്മീൻ റോസ്റ്റ്
By : Angel Louis
ചേരുവകൾ
ഉണക്ക ചെമ്മീൻ 50 g
സവാള/ ചെറിയ ഉള്ളി 1/4 കപ്പ് അരിഞ്ഞത്
വറ്റൽ മുളക് 3
കറിവേപ്പില 2 കതിർപ്പ്
വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ
മുളക് പൊടി 2 ടി സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീന ചട്ടിയിൽ എണ്ണ ഒഴിക്കാതെ ചെമ്മീൻ വറുത്ത് എടുക്കുക ഇത് ഒരു മുറത്തിലേക്കിട്ട് ചിരട്ട കൊണ്ട് ചെറുതായി പ്രസ്സ് ചെയ്യുക. അപ്പോൾ ചെമ്മീന്റെ കാലുകൾ ഒക്കെ പോയി കിട്ടും.പിന്നെ ഇതിന്റെ തലയൊക്കെ കളഞ്ഞ് വൃത്തിയായി കഴുകി വെള്ളം കളഞ്ഞ് ചതച്ച് എടുക്കുക.
ചീന ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി / സവാള, വറ്റൽ മുളക്, കറിവേപ്പിലയും ഇട്ട് നന്നായി വഴന്നു വരുമ്പോൾ തീ കുറച്ചു മുളക് പൊടി ചേർത്തിളക്കി പച്ചമണം മാറുമ്പോൾ ചതച്ച് വച്ച ചെമ്മീനും ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി മൂടി വയ്ക്കുക ( തീ കുറച്ച് ) ഇടയക്ക് തുറന്ന് ഇളക്കി കൊടുക്കുക ,നല്ല പോലെ ചെമ്മീൻ വെന്ത് മൊരിഞ്ഞ് വരുന്ന സമയം തീ ഓഫ് ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes