ചിക്കൻ കിഴി
By : Shahida Ismail
മൈദയിൽ ഉപ്പ് ചേർത്തു ചപ്പാത്തിക്ക് എന്നപോലെ കുഴക്കുക.. അത് ചെറിയ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തിൽ പരത്തുക. കുഴച്ച മാവിൽ നിന്നും കുറച്ചു റെഡ് ഫുഡ് കളർ ചേർത്ത് മാറ്റി വെക്കുക.
ഫില്ലിംഗ്
ഒരു പാനിൽ കുറച്ചു ഓയിൽ ചൂടാവുമ്പോൾ 1 സവോള ചെറുതായി മുറിച്ചത് 3 പച്ചമുളക് മുറിച്ചത്,ഇഞ്ചി വെളുത്തുള്ളി അരച്ചത്,കുറച്ചു വേപ്പിലയും വഴറ്റിയ ശേഷം 1 ടീസ്പൂൺ മുളകുപൊടി,2 ടീസ്പൂൺ കുരുമുളകുപൊടി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി,അരടീസ്പൂൺ ഗരം മസാലയും ഉപ്പും ചേർത്ത് വഴറ്റിയ ശേഷം വേവിച്ചു വെച്ച ചിക്കൻ ചെറുതായി പിച്ചി എടുത്തതും,മല്ലിയിലയും ചേർത്ത് ഒന്നുടെ വഴറ്റിയടുക്കം.
കുഴച്ചു വെച്ച മസാലയിൽ നിന്നും ചെറിയ ഉരുളകളായി എടുത്ത് പരത്തി വെച്ച പൂരിയുടെ നടുക്ക് വെച്ച് കിഴി ഷേപ്പിൽ ആക്കുക . കിഴി കൂട്ടി വെക്കുന്ന സ്ഥലത്ത് കളർ ചേർത്ത് വെച്ച മാവ് പരത്തി കത്തി കൊണ്ട് നീളത്തിൽ റിബ്ബൺ പോലെ മുറിച്ചെടുത്ത് അതിൽ നിന്നും ഒരു റിബ്ബൺ എടുത്തു കിഴിയിൽ ചുറ്റണം. .. ഇനി ഇത് എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes