ചട്നി (Chutni)
By : Sree Harish
ചെറിയ ഉള്ളി അരിഞ്ഞത് -5 
കടലപ്പരിപ്പ് -4 ടേബിൾസ്പൂൺ 
ഉഴുന്ന് പരിപ്പ് -2 ടേബിൾ സ്പൂൺ
ഉലുവ -1 പിഞ്ച്
വാളൻ പുളി & ഇഞ്ചി -ഒരു ചെറിയ കഷ്ണം
വറ്റൽ മുളക് -8 (എരിവ് അനുസരിച്ചു)
ഉപ്പ്,എണ്ണ,കറിവേപ്പില
പുളി അൽപ്പം വെള്ളത്തിൽ ഇട്ടു വെക്കുക.
ശർക്കര - ഒരു ചെറിയ കഷ്ണം
പാനിൽ എണ്ണ ചൂടാക്കി കടലപ്പരിപ്പ്,ഉഴുന്ന്,ഉലുവ എന്നിവ ഒന്ന് ചൂടാക്കുക.ഇതിലേക്ക് വറ്റൽ മുളക് ചേർക്കാം. ശേഷം ഉള്ളിയും ഇഞ്ചി അരിഞ്ഞതും ചേർത്ത് ഒന്നുകൂടെ ചൂടാക്കി (ചെറിയ തീയിൽ) മാറ്റിവെക്കുക.തണുത്ത ശേഷം പുളി വെള്ളത്തോടുകൂടി ചേർത്ത് ഉപ്പുമിട്ട് നന്നായി അരച്ചെടുക്കുക.ശർക്കര ചേർത്ത് ഇളക്കാം.ശേഷം കടുക് താളിക്കാം. രുചിയുള്ള ചട്നി റെഡി.വെളുത്തുള്ളി ഇഷ്ട്ടമെങ്കിൽ ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post