Kappa & Fish Roast / കപ്പയും മീൻ റോസ്‌റ്റും
By : Anjali Abhilash
Fish Roast
ദശ കട്ടി ഉള്ള മീൻ : അര കിലോ (ഞാൻ നെയ്മീൻ ആണ് ഉപയോഗിച്ചത് )
സവാള : 2 എണ്ണം
വെളുത്തുള്ളി : 5 അല്ലി
ഇഞ്ചി : ചെറിയ കഷ്ണം
പച്ചമുളക് : 2
തക്കാളി വലുത് : 1
മുളക് പൊടി : 2 ടി സ്പൂൺ
മല്ലി പൊടി : 1 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
കുരുമുളക് പൊടി 1/2 ടി സ്പൂൺ
ചെറുനാരങ്ങ നീര് : 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂൺ
ഉപ്പ്
കറിവേപ്പില
മീൻ കഷ്ണങ്ങളിൽ 1 ടി സ്പൂൺ മുളക് പൊടിയും കുറച്ചു മഞ്ഞൾ പൊടിയും നാരങ്ങാനീരും ഉപ്പും പുരട്ടി ഒരു 20 മിനിട്ടു വയ്ക്കുക. അതിനു ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക
വറുത്ത മീൻ മാറ്റി വെച്ചു ഇതേ പാനിലേക്കു ചെറുതായി അരിഞ്ഞ വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് വഴറ്റുക. ഇതിലേക്ക് സവാള അരിഞ്ഞതും അൽപ്പം ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ച മണം മാറും വരെ വഴറ്റി തക്കാളി അരിഞ്ഞത് കറിവേപ്പില എന്നിവ ചേർക്കുക.
തക്കാളി വഴന്നു വരുമ്പോൾ ഫ്രൈ ചെയ്ത മീൻ ചേർക്കുക.
മസാല നന്നായി മീനിന്റെ മുകളിൽ ആയി പൊതിഞ്ഞു വെക്കുക
ചെറിയ തീയിൽ മൂടി വെച്ച് നന്നായി മൊരിച്ചെടുക്കുക. ഇടക്ക് മീൻ ശ്രദ്ധിച്ചു പൊട്ടാതെ മറിച്ചിടണം.
Kappa
കപ്പയിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ ഈ വെള്ളം ഊറ്റി കളഞ്ഞ് വീണ്ടും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
നന്നായി വെന്തു കഴിഞ്ഞാൽ ബാക്കി ഉള്ള വെള്ളം ഊറ്റി കളഞ്ഞ് കപ്പ ഉടച്ചെടുക്കുക
കടുക് പൊട്ടിച്ച് അതിലേക്ക് വറ്റൽ മുളകും, കറിവേപ്പിലയും കുറച്ചു തേങ്ങയും ചേർത്ത് ഒന്ന് മൂപ്പിച്ചതിനു ശേഷം കപ്പയിലേക്കു ചേർത്തിളക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes