Kappa Pork - കപ്പേം പോർക്കും
By: Vineesh K Vasudevan
ചതച്ചു വെച്ച ഗ്രാമ്പു+പട്ട+തക്കോലം+പെരുംജീരകം +ഏലക്ക എണ്ണയിൽ മൂപ്പിച്ചു ,ഇഞ്ചി+വെളുത്തുള്ളി+സവോള എന്നിവ ഗരം മസാല/മീറ്റ് മസാലക് ,ചില്ലി പൌഡർ ,മഞ്ഞൾ പൊടി,ഉപ്പു എന്നിവ പോർക്കിനൊപ്പം ചേർത്ത് ഒരു 5 മിനിറ്റ് ഇളക്കി യോജിപ്പിച്ചതിനു ശേഷം , കുക്കറിലേക് മാറ്റി വേവിക്കാവുന്നതാണ്.. ഇങ്ങനെ ചെയ്താൽ മസാല നല്ലതുപോലെ ചേർന്ന് സവോള നല്ലതുപോലെ വെന്തു ഗ്രേവി ആകുന്നതാണ്
വേവിച്ചതിനു ശേഷം , ഗ്രേവി ആവശ്യം അനുസരിച്ചു കുരുമുളക് പൊടി ചേർത്ത് വഴറ്റി കടുക്+കറിവേപ്പില പൊട്ടച്ചെടുക്കാവുന്നതാണ്.
എനിക്ക് മെയിൻ ഡിഷ് കപ്പ ആണെങ്കിൽ കുറച്ചു ഗ്രേവി ഒക്കെ വേണം ..എങ്കിൽ അല്ലെ എല്ലാം കൂടി മിക്സ് ആക്കി ഒരു പിടി പിടിക്കാൻ പറ്റാത്തൊള്ളൂ...!!!
ഞാൻ പലപ്പോഴും .. കാരറ്റ് , ഗ്രീൻ പീസ് , ഉരുളക്കിഴങ്ങു കപ്പളങ്ങ മുതലായവ ചേർക്കാറുണ്ട് .. പോർക്കിൽ വെന്ത പച്ചക്കറികൾക് രുചിയും കൂടും .. കപ്പളങ്ങ ,പോർക്കിന്റെ കട്ട നെയ് വലിച്ചെടുക്കും എന്നാണ് പറയാറ് .. ഇഷ്ടമില്ല എങ്കിൽ കട്ട നെയ് കളയാൻ , കപ്പളങ്ങ എടുത്തു കളഞ്ഞാൽ മതിയാകും.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes