Mango Curry - അങ്കമാലി സ്റ്റൈൽ മാങ്ങാക്കറി
By: Sree Harish
അധികം പുളിയില്ലാത്ത പച്ചമാങ്ങ -1
കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് - 10
ഇഞ്ചി - ചെറുതായി അരിഞ്ഞത് ഒരു കഷ്ണം
പച്ചമുളക് -2
മുളക് പൊടി - 1 സ്പൂൺ
മല്ലിപ്പൊടി -1 1/ 2 സ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ
തേങ്ങാപ്പാൽ -2കപ്പ് നേർപ്പിച്ചത്
തേങ്ങാപ്പാൽ - 1 കപ്പ് കട്ടി തേങ്ങാപ്പാൽ ( ഒന്നാം പാൽ )
വെളിച്ചെണ്ണ , ഉപ്പ്
അൽപ്പം വലിയ കഷ്ണങ്ങൾ ആക്കിയ പച്ചമാങ്ങ മഞ്ഞൾപ്പൊടിയും
ഉപ്പും അൽപ്പം മുളകുപൊടിയും ചേർത്ത് നന്നായി തിരുമ്മി വെക്കുക.മറ്റൊരു പാത്രത്തിൽ അരിഞ്ഞ ഉള്ളി , ഇഞ്ചി,പച്ചമുളക് എന്നിവ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് മുളകുപൊടി ,മല്ലിപ്പൊടി ,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതു മാങ്ങയിൽ ചേർത്ത് നന്നായി ഒന്നുകൂടെ കൈകൊണ്ടു മിക്സ് ചെയ്യാം. ഒരു പാനിൽ / ചട്ടിയിൽ രണ്ടാം പാലൊഴിച്ചു മാങ്ങാക്കൂട്ടു ചേർത്ത് മീഡിയം തീയിൽഅടച്ചു വേവിക്കുക. വെന്ത ശേഷം തീയ് കുറച്ചു ഒന്നാം പാൽ ചേർത്തിളക്കം.ഒരു കുഞ്ഞു കഷ്ണം പട്ട,കാൽ ടി സ്‌പൂൺ പെരും ജീരകപ്പൊടി എന്നിവ ചേർക്കാം.(optional ) കറിവേപ്പില വെളിച്ചെണ്ണയിൽ മൂപ്പിച്ചു താളിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes