Prawns Mulakittathu - ചെമ്മീൻ മുളകിട്ടത്
By: Anjali Abhilash
ചെമ്മീൻ: 250 gm
ചെറിയ ഉള്ളി അരിഞ്ഞത് : 12 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് : 10 അല്ലി
ഇഞ്ചി അരിഞ്ഞത് : ഒരു വലിയ കഷ്ണം
പച്ചമുളക് : 3 എണ്ണം
മുളക് പൊടി : 2 ടേബിൾ സ്പൂൺ
മല്ലി പൊടി : 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
ഉലുവ പൊടി : 1/4 ടി സ്പൂൺ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കറിവേപ്പില : 2 തണ്ട്
ഉപ്പ്
വെള്ളം
താളിക്കാൻ
വെളിച്ചെണ്ണ :1 ടേബിൾ സ്പൂൺ
ഉലുവ : 1/4 ടി സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് : 4 എണ്ണം
ഉണക്ക മുളക് : 2
കറിവേപ്പില : 1 തണ്ട്
മുളക് പൊടി : 1/4 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
കുടംപുളി കഴുകി വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക
ചെമ്മീൻ നന്നാക്കി കഴുകി മാറ്റി വെക്കുക
ഒരു മൺ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച വെളുത്തുള്ളി, ഇഞ്ചി , പച്ചമുളക് ചേർത്ത് 2 മിനിറ്റ് വഴറ്റുക
ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക
ചെറുതായി കളർ മാറി തുടങ്ങുമ്പോൾ തീ നന്നായി കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എന്നിവ ചേർത്ത് പച്ചമണം മാറും വരെ നന്നായി വഴറ്റുക
ഇതിലേക്ക് കുടംപുളി വെള്ളത്തോട് കൂടി ചേർക്കുക. ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം ചേർക്കുക. വെള്ളം ഒരുപാട് ചേർക്കരുത്.
നന്നായി തിളക്കുമ്പോൾ ചെമ്മീൻ ചേർത്ത് അടച്ചു വെച്ച് 10 മിനിറ്റ് വേവിക്കുക
കറി കട്ടി ആയിട്ടില്ലെങ്കിൽ കുറച്ചു നേരം തുറന്നു വെച്ച് തിളപ്പിച്ചതിനു ശേഷം ഉലുവ പൊടി ചേർത്ത് തീ ഓഫ് ചെയ്യുക
താളിക്കാൻ വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉലുവ, കടുക് എന്നിവ പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളകും, കറിവേപ്പിലയും,അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും ചേർത്ത് ഇളക്കുക
ചെറിയ ഉള്ളി നിറം മാറി തുടങ്ങുമ്പോൾ മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി ഒരു മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്‌തു കറിയിലേക്കു ചേർത്തിളക്കുക
ചൂടോടെ ചൊറിനൊപ്പം കഴിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes