By Nikhil Rajani Babu

ബീഫ് ബിരിയാണി 

ബിരിയാണി എന്ന് പറയണില്ല, നെയ്‌ച്ചോറ് പോലൊരു ബിരിയാണി 

 2 ഗ്ലാസ്‌ അരി കഴുകി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചു. 
കിസ്മിസ്, അണ്ടിപരിപ്പ്, 2 സവാള കനം കുറച്ചു അരിഞ്ഞത് ഇവയെല്ലാം ഓരോന്നായി ഡാൽഡ യിൽ വറുത്തെടുത്തു.
ഒരു പത്രത്തിൽ നെയ് ഒഴിച്ചു ചൂടാവുമ്പോൾ പട്ട.,ഗ്രാമ്പു, തക്കോലം, ഏലയ്ക്ക, വഴനയില, ഇവയെല്ലാം 2 എണ്ണം വീതം പിന്നെ കുറച്ചു കുരുമുളകും ചേർത്ത് വഴറ്റിയതിനു ശേഷം കുതിർത്തു വെച്ച അരി ഇട്ടു, അരി പൊട്ടി പോവാതെ വഴറ്റുക. ഇതിലേക്ക് 3 ഗ്ലാസ്‌ ചൂട് വെള്ളവും ഉപ്പും ചേർത്ത് അരി വേവിച്ചു വെള്ളം വറ്റിച്ചു എടുക്കുക. (അരി കുഴഞ്ഞു പോവും എന്നെ പേടി ഉണ്ടെങ്കിൽ അധികം വെള്ളം ഒഴിച്ച് വേവിച്ചു, വെള്ളം ഊറ്റി കളഞ്ഞാൽ മതി )
നല്ല ചുവടു കട്ടി ഉള്ള പാത്രത്തിൽ നെയ് ഒഴിച്ചു മല്ലി ഇല, പുതിന ഇല, കറി വേപ്പില കുറച്ചു ഇട്ടു മുകളിൽ വേവിച്ച അരി ഇട്ടു വീണ്ടും മുകളിൽ വീണ്ടും ഇലകൾ ഇട്ടു, വറുത്തു വെച്ച സാവാളയും കശുവണ്ടിയും കിസ്മിസും ചേർത്ത് ലയർ ആയി ചോറ് തീരുന്നതു വരെ ഇടുക... (ഞാൻ permitted yellow food color പാലിൽ mix ചെയ്തു ചേർത്തിട്ടുണ്ട് )
പത്രം നന്നായി അടച്ചു തീ തീരെ കുറച്ചു ഒരു 5 മിനിറ്റ് വേവിക്കുക...( അടപ്പിന് മുകളിൽ കനൽ ഇട്ടു ദം ആക്കാം..ഞാൻ ചെയ്തില്ല )
പാത്രം തുറന്നു mix ചെയ്താൽ ബിരിയാണി ready😊

ബീഫ് കറി

കുക്കറിൽ oil ഒഴിച്ചു ഒരു വലിയ കഷ്ണം ഇഞ്ചിയും 8 അല്ലി വെളുത്തുള്ളി അരച്ചതും ചേർത്ത് വഴറ്റുക.. ഇതിലേക്ക് 2 സവാള അരിഞ്ഞതും 5 പച്ച മുളക് അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക
 ഇതിലേക്ക് 1സ്പൂൺ മഞ്ഞൾ പൊടി, 2സ്പൂൺ മുളക് പൊടി, 3സ്പൂൺ മഞ്ഞൾ പൊടി, 1സ്പൂൺ ഗരം മസാല, 1/2 സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് മൂത്തു വരുമ്പോൾ കഴുകി വെച്ച അരക്കിലോ ബീഫും ഉപ്പും 1സ്പൂൺ വിനാഗിരിയും ചേർത്ത് 5-6 വിസിൽ വരുന്ന വരെ വെള്ളം ഒഴിക്കാതെ വേവിക്കുക..
വെന്തു കഴിഞ്ഞാൽ അടപ്പു തുറന്നു വെള്ളം ഉണ്ടെങ്കിൽ അത് അടുപ്പിൽ വെച്ചു വറ്റിച്ചു എടുക്കുക..

സാലഡ്

നമ്മുടെ ഏരിയയിൽ സർലാസ് എന്നാണ് ഇതിനെ പറയുന്നേ .
അരിഞ്ഞ സവാളയും, പച്ച മുളകും, ഉപ്പും, വിനാഗിരിയും കൂടി നന്നായി ഇളക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post