മാണിത്തട്ട (വാഴപ്പൂ ) തോരൻ.
By : Pathiramkunnath Prasad
ചേരുവകൾ :-
1.വാഴപ്പൂ -1
2.പരിപ്പ് അല്ലെങ്കിൽ ചെറുപയർ -കാൽ കപ്പ്
3.തേങ്ങ ചിരവിയത് -അര കപ്പ്
4.ചുവന്നുള്ളി - 4 എണ്ണം
5.വെളുത്തുള്ളി -2അല്ലി
6.പച്ചമുളക് -2എണ്ണം
7.വെളിച്ചെണ്ണ - 2ടീസ്പൂൺ
8.കറിവേപ്പില - 1തണ്ട്
9.ഉപ്പ് -പാകത്തിന്.
10.മഞ്ഞൾപ്പൊടി -ഒരു നുള്ള്
1.വാഴപ്പൂ -1
2.പരിപ്പ് അല്ലെങ്കിൽ ചെറുപയർ -കാൽ കപ്പ്
3.തേങ്ങ ചിരവിയത് -അര കപ്പ്
4.ചുവന്നുള്ളി - 4 എണ്ണം
5.വെളുത്തുള്ളി -2അല്ലി
6.പച്ചമുളക് -2എണ്ണം
7.വെളിച്ചെണ്ണ - 2ടീസ്പൂൺ
8.കറിവേപ്പില - 1തണ്ട്
9.ഉപ്പ് -പാകത്തിന്.
10.മഞ്ഞൾപ്പൊടി -ഒരു നുള്ള്
തയ്യാറാക്കുന്ന വിധം :-
മാണിതട്ടയുടെ പുറത്തുള്ള പോളകൾ 8 വരെ എടുത്ത് കളയുക, (വെള്ള നിറത്തിൽ പോള കാണുന്നത് വരെ) ശേഷം വെളിച്ചെണ്ണ കയ്യിൽ പുരട്ടി ചെറുതാക്കി കൊത്തിയരിഞ്ഞു എടുക്കുക. കറ കളയാൻ വേണ്ടി ഒരു 10മിനിറ്റ് മഞ്ഞൾപൊടി വെള്ളത്തിൽ ഇട്ട് വെക്കുക. അതിന് ശേഷം രണ്ടാമത്തെ ചേരുവ വേവിക്കുക, വേവിച്ചു വെച്ച തുവര പരിപ്പിലേക്കു മഞ്ഞൾ വെള്ളത്തിൽ വെച്ചിരിക്കുന്ന മാണിത്തട്ട വെള്ളം കളഞ്ഞ് കഴുകി എടുത്ത് ഇടുക, ചെറുവേവാകുമ്പോൾ അതിലേക്കു 3മുതൽ 6വരെ ഉള്ള ചേരുവകൾ ചതച്ചതും, മഞ്ഞൾപൊടിയും ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്യുക, ചെറുതീയിൽ ഒന്നുകൂടി വേവിച്ചതിനു ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പില ഇട്ട് വറുത്തിടുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes