By Josmi Treesa
കുക്കർ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ആവിശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. 3 സവാള കനം കുറച്ചു അരിഞ്ഞത് ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക ഇതിലേക്കു 1 tbsp ഇഞ്ചി വെളുത്തുള്ളി മിക്സിയിൽ ഒന്നു ക്രഷ് ചെയ്തെടുത്ത് ചേർത്ത് വഴറ്റുക. കറി വേപ്പിലയും ചേർക്കുക. ഇനി 2tsp മല്ലിപൊടി 1 1/2 tsp ്കാശ്മീരി മുളക് പൊടി, 1/4 tsp മഞ്ഞൾ പൊടി, 1/2 tsp ഗരം മസാല ചേർത്ത് നന്നായി വഴറ്റി ശേഷം 1 തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഒന്നും വഴറ്റി ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അടച്ചു വെച്ച് 2 വിസിൽ അടിപ്പിക്കുക കുറച്ചു വിനാഗിരിയും മല്ലി ഇലയും ചേർത്തിളക്കി വാങ്ങാം. ഇനി ഇതിലേക്ക് 3-4 പുഴുങ്ങിയത് മുട്ടയും കൂടി ചേർത്താൽ നല്ല തിക്ക് ഗ്രേവി ഉള്ള മുട്ട റോസ്റ്റ് റെഡി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes