Flower Samoosa / ഫ്ലവർ സമൂസ
By : Anjali Abhilash
മണ്ഡല മാസം ആയതു കൊണ്ട് ഞാൻ വെജിറ്റേറിയൻ സമൂസ ആണ് ഉണ്ടാക്കിയത്. നിങ്ങൾക്ക് ചിക്കൻ, ബീഫ്, മട്ടൺ, ഫിഷ് , എഗ്ഗ് അങ്ങനെ ഏതു ഫില്ലിംഗ് വേണമെങ്കിലും ചെയ്യാം

ചേരുവകൾ
---------------------
ഫില്ലിംഗ് ഉണ്ടാക്കാൻ
------------------------------------
സവാള : 1
പച്ചമുളക് : 2 ചെറുതായി അരിഞ്ഞത്
ഇഞ്ചി : ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
ഉരുളക്കിഴങ്ങു : 2
മുളക് പൊടി: 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ
ഗരം മസാല : 1/4 ടി സ്പൂൺ
മല്ലി ഇല അരിഞ്ഞത് : 1 ടി സ്പൂൺ
കറിവേപ്പില അരിഞ്ഞത് : 1 തണ്ട്
ഉപ്പ് : പാകത്തിനു
വെളിച്ചെണ്ണ/സൺഫ്ലവർ ഓയിൽ : 2 ടേബിൾ സ്പൂൺ

സമൂസയുടെ കവറിങ്ങ് ഉണ്ടാക്കാൻ
-------------------------------------------------------------
മൈദ : 2 കപ്പ്
സൺഫ്ലവർ ഓയിൽ : 2 ടേബിൾ സ്പൂൺ
ചെറിയ ചൂട് വെള്ളം : ആവശ്യത്തിനു ( കുഴക്കാൻ)

സമൂസ വറുക്കാൻ
--------------------------------
വെളിച്ചെണ്ണ / സൺഫ്ലവർ ഓയിൽ : ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
-----------------------------------
ആദ്യം മാവ് കുഴച്ചു വെക്കാം.
കാൽ കപ്പ് മൈദ പരത്താൻ നേരം തൂവാൻ ആയി മാറ്റി വെക്കുക.
ബാക്കി മൈദയിലേക്കു അൽപ്പം ഉപ്പും സൺഫ്ലവർ ഓയിലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് ആവശ്യത്തിനു ചെറിയ ചൂട് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കുന്ന പോലെ കുഴച്ചെടുക്കുക
നന്നായി കുഴച്ചു മയപ്പെടുത്തി ഒരു നനഞ്ഞ തുണി ഇട്ട് മൂടി ഫില്ലിംഗ് തയ്യാറാവുന്നതു വരെ മാറ്റി വെക്കുക

ഇനി ഫില്ലിംഗ് തയ്യാറാക്കാം
ഉരുളക്കിഴങ്ങു പുഴുങ്ങി പൊടിച്ചെടുക്കുക
ഒരു ചീനചട്ടിയിലേക്കു എണ്ണ ഒഴിച്ച് പച്ചമുളക് അരിഞ്ഞതും ഇഞ്ചി അരിഞ്ഞതും ചേർത്ത് ഒരു 2 മിനിറ്റ് വഴറ്റുക. ശേഷം സവാള ഇട്ടു വഴറ്റുക. പാകത്തിനു ഉപ്പ് ചേർത്ത് കൊടുക്കാം
സവാള നന്നായി വഴന്നു കഴിഞ്ഞാൽ മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക
ശേഷം പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് മല്ലി ഇല അരിഞ്ഞതും കറിവേപ്പില അരിഞ്ഞതും ചേർത്തിളക്കി തീ ഓഫ് ചെയ്യാം

ഇനി നമുക്ക് ഫ്ലവർ സമൂസ റെഡി ആക്കാം
അതിനായി ഒരു ചെറിയ ഉരുള മാവ് എടുത്തു അല്പം മൈദ തൂവി നേരിയതായി പരത്തിയെടുക്കുക
ഇത് ഒരു കത്തിയോ പിസ്സ കട്ടറോ ഉപയോഗിച്ച് ചതുരാകൃതിയിൽ മുറിക്കുക
ഇനി ഇതിന്റെ നാല് മൂലയും നടുവിലേക്കു മടക്കുക. ചെറുതായി ഒന്ന് അമർത്തുക
ഇനി ഇതു മറച്ചിടുക
അത് കഴിഞ്ഞു ഇതിന്റെ നടുവിൽ നമ്മൾ തയ്യാറാക്കിയ ഫില്ലിംഗ് ഒരു സ്പൂൺ വെക്കുക
ഇനി ഇതിന്റെ നാല് മൂലയും വീണ്ടും നടുവിലേക്കു മടക്കുക
നന്നായി അമർത്തി വിടവുകൾ അടയ്ക്കുക. അല്ലെങ്കിൽ എണ്ണയിൽ വറുക്കാൻ ഇടുമ്പോൾ പൊട്ടി പോകും
ശേഷം ഇത് മറച്ചിട്ടു ഇതളുകൾ വിടർത്തുക
ഇനി ഒന്ന് തിരിച്ചു നോക്കിക്കേ. നമ്മുടെ ഫ്ലവർ സമൂസയുടെ ഷേപ്പ് റെഡി ആയി.
എല്ലാ സമൂസയും ഇതുപോലെ റെഡി ആക്കുക. ശേഷം വറുക്കാൻ ആവശ്യത്തിനു എണ്ണ ചൂടാക്കുക
എണ്ണ നന്നായി ചൂടായാൽ തീ മീഡിയം ഫ്ലേമിൽ ആക്കുക.
ചൂടായ എണ്ണയിൽ ഫ്ലവർ സമൂസ ഇട്ടു ചെറിയ ബ്രൗൺ കളർ ആവും വരെ വറുത്തെടുക്കുക.
ശേഷം കോരി എടുത്തു ഒരു ടിഷൂ പേപ്പറിലേക്കു വെക്കുക.
നല്ല ചൂട് ചായക്കൊപ്പമോ കാപ്പിക്കൊപ്പമോ സെർവ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes