By Anu Thomas
പൈനാപ്പിൾ കേക്ക് (Pineapple Upside Down Cake)

മൈദാ - 1 കപ്പ്
ബേക്കിങ് പൌഡർ - 1 ടീസ്പൂൺ
പഞ്ചസാര - 1 / 4 കപ്പ് 
ബട്ടർ - 1 / 4 കപ്പ്
മുട്ട - 1
വാനില എസ്സെൻസ് - 1 ടീസ്പൂൺ
പാൽ - 1 / 4 കപ്പ്
ഉപ്പു - ഒരു നുള്ളു

ടോപ്പിങ്
ബട്ടർ - 1 . 5 ടേബിൾസ്പൂൺ
ബ്രൗൺ ഷുഗർ - 1 / 4 കപ്പ്
പൈനാപ്പിൾ - 5 - 6 സ്ലൈസ്
ചെറി - 6 - 7

1 . ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യുക. ബേക്കിങ് പാനിൽ കുറച്ചു മൈദാ വിതറുക.
2 . ടോപ്പിങ്ങിനു ,ഒരു പാനിൽ ബട്ടർ ചേർത്ത് അതിലേക്കു ബ്രൗൺ ഷുഗർ ചേർക്കുക.അത് അലിഞ്ഞു കഴിഞ്ഞാൽ ഒരു മിനിറ്റു കഴിഞ്ഞ ബേക്കിങ് പാനിലേക്കു ഒഴിക്കുക.
3 . ഇതിനു മുകളിൽ പൈനാപ്പിൾ സ്ലൈസ് നിരത്തുക . ഓരോന്നിന്റെയും നടുക്ക് ഒരു ചെറി വയ്ക്കുക .
4 . മൈദാ, ബേക്കിങ് പൌഡർ, ഉപ്പു ഒരു ബൗളിൽ അരിച്ചെടുക്കുക.
5 . മറ്റൊരു ബൗളിൽ ബട്ടർ, ഷുഗർ ക്രീം പോലെ അടിച്ചെടുക്കുക. ഇതിലേക്ക് മുട്ടയും, എസ്സെൻസും ചേർക്കുക .
6 . ഇതിലേക്ക് മൈദയും പാലും അല്പാല്പം ചേർത്ത് മിക്സ് ചെയ്യുക. ബേക്കിങ് പാനിലേക്കു പൈനാപ്പിൾ സ്ലൈസിനു മുകളിലായി ഒഴിച്ച് 45 മിനിറ്റു ബേക് ചെയ്തെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post