Pumpkin Huat Kueh
By : Anjali Abhilash
പേര് കേട്ട് ആരും ഞെട്ടി ലൈക്കും കമൻറ്റും ഒന്നും തരാതെ ഇരിക്കരുത്. Huat Kueh ഒരു ചൈനീസ് കപ്പ് കേക്ക് ആണ്. അതിൽ മത്തൻ ചേർക്കുന്നത് കൊണ്ടാണ് Pumpkin Huat Kueh എന്ന് പേര് വന്നത്. ഇത് നമ്മൾ ആവിയിൽ ആണ് വേവിക്കുന്നത്. ആവിയിൽ വെന്തു വരുമ്പോൾ ഇത് പൊങ്ങി വന്ന്‌ മുകൾ ഭാഗം പൊട്ടി ഒരു പൂവിന്റെ ആകൃതിയിൽ സ്പ്ലിറ്റ് ആകും. അങ്ങനെ ആകുന്നത് ഭാഗ്യ സൂചകമായാണ് അവർ കരുതുന്നത്. ഞാൻ ഉണ്ടാക്കിയപ്പോൾ കുറച്ചു സ്പ്ലിറ്റ് ആയുള്ളൂ. അപ്പൊ കുറച്ചു ഭാഗ്യം ഉണ്ടെന്നു തോന്നുന്നു. എന്തായലും നമുക്ക് റെസിപ്പി നോക്കാം.
ചേരുവകൾ
മത്തൻ തൊലി കളഞ്ഞു അരിഞ്ഞത് : 100gm
(നല്ല പഴുത്ത മത്തൻ എടുക്കണം)
വെള്ളം : 3/4 കപ്പ്
പഞ്ചസാര :1/2 കപ്പ്
മൈദ : 1 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടേബിൾ സ്പൂൺ
വെജിറ്റബിൾ ഓയിൽ : 4 ടേബിൾ സ്പൂൺ
പാൻഡാൻ ഇല : 1
(പാൻഡാൻ ഇല ഇടുമ്പോൾ നല്ല ഒരു മണവും രുചിയും ആണ്. ഇത് ഇല്ലെങ്കിൽ നമ്മുക്ക് വഴന ഇല ചേർക്കാം )
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിംഗ് പൌഡറും നന്നായി ഇളക്കി യോജിപ്പിച്ച് ഒരു 2 പ്രാവശ്യം ഇടഞ്ഞെടുക്കുക.
മത്തൻ 10 മിനിറ്റ് നന്നായി ആവിയിൽ വേവിക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് ഒരു ഫോർക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക
പഞ്ചസാര, വെള്ളം , പാൻഡാൻ ഇല എന്നിവ ചേർത്ത് തിളപ്പിക്കുക. പഞ്ചസാര അലിയുന്നത് വരെ മതി. ശേഷം അരിച്ചെടുത്ത് ഉടച്ചു വെച്ചിരിക്കുന്ന മത്തനിലേക്കു ചേർത്തിളക്കി തണുക്കാൻ മാറ്റി വെക്കുക
സ്റ്റീമറിൽ വെള്ളം ഒഴിച്ച് ചൂടാവാൻ വെക്കുക
നന്നായി തണുത്തു കഴിഞ്ഞാൽ ഇടഞ്ഞു വെച്ചിരിക്കുന്ന മൈദ ചേർത്ത് കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് വെജിറ്റബിൾ ഓയിൽ ചേർത്തിളക്കുക
ഒരു കപ്പ് കേക്ക് മോൾഡിൽ ലൈനേഴ്‌സ് വെച്ച് മാവൊഴിച്ച മീഡിയം തീയിൽ 15 മിനിറ്റ് ആവിയിൽ വേവിക്കുക
ശേഷം തീ ഓഫ് ചെയ്തു പുറത്തേക്കെടുത്ത് തണുക്കാൻ വെക്കുക
നല്ല ചൂട് കാപ്പിക്കോ , ചായക്കൊപ്പമോ കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post