Special പഴപ്രഥമൻ
ചേരുവകൾ :-
1. പഴുത്ത നേന്ത്രപ്പഴം (ഏത്തക്കാ ) - 3എണ്ണം.
2. നെയ്യ് - 100 ml
3. ശർക്കര ബെല്ലം - 500gm
4. തേങ്ങ കൊത്തിയരിഞ്ഞത് -അര കപ്പ്
5. അണ്ടി പരിപ്പ് - കാൽ കപ്പ്
6. ജീരകപ്പൊടി - മുക്കാൽ ടീസ്പൂൺ
7. ഏലക്ക (വേണമെങ്കിൽ ) - 4എണ്ണം
8. രണ്ട് തേങ്ങയുടെ ഒന്നാം പാൽ -1കപ്പ്
9. രണ്ടാം പാൽ -ഒന്നര കപ്പ്
1. പഴുത്ത നേന്ത്രപ്പഴം (ഏത്തക്കാ ) - 3എണ്ണം.
2. നെയ്യ് - 100 ml
3. ശർക്കര ബെല്ലം - 500gm
4. തേങ്ങ കൊത്തിയരിഞ്ഞത് -അര കപ്പ്
5. അണ്ടി പരിപ്പ് - കാൽ കപ്പ്
6. ജീരകപ്പൊടി - മുക്കാൽ ടീസ്പൂൺ
7. ഏലക്ക (വേണമെങ്കിൽ ) - 4എണ്ണം
8. രണ്ട് തേങ്ങയുടെ ഒന്നാം പാൽ -1കപ്പ്
9. രണ്ടാം പാൽ -ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം :-
നേന്ത്രപ്പഴം തൊലിയും നാരും കളഞ്ഞ് ഒരു കുക്കറിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക, പഴം ചൂടാറുമ്പോൾ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിൽ പകുതി നെയ്യൊഴിച്ചു അതിലേക്കു പഴം അടിച്ചത് ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഡ്രൈ ആയി വരുമ്പോൾ അതിലേക്കു നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കര പാവ് ഒഴിച്ച് നന്നായി ഇളക്കിയെടുക്കുക. ഇത് കട്ടിയായി വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ എടുത്ത് ഒഴിച്ച് ഇളക്കികൊടുക്കുക, കുറുകി വരുമ്പോൾ ഒന്നാം പാലിൽ ജീരകപ്പൊടി മിക്സ് ചെയ്തത് ഒഴിച്ച് അടുപ്പിൽ നിന്ന് ഇറക്കി വെക്കുക. ശേഷം ബാക്കിയുള്ള നെയ്യിൽ തേങ്ങാക്കൊത്തും അണ്ടിപരിപ്പും ബ്രൗൺ നിറം ആവുന്നത് വരെ ഫ്രൈ ആക്കിയെടുത്തു പായസത്തിലേക്കു ചേർത്ത് ഇളക്കിയെടുക്കുക. പായസം തണുത്തതിനു ശേഷം എടുത്ത് ഉപയോഗിക്കുക.
തറയാറാക്കിയത് : പാതിരാംകുന്നത്ത് പ്രസാദ്.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes