By Angel Louis


സ്പൈസി ഇറച്ചി ചട്ടി പത്തിരി
ചേരുവകൾ

1.ആദ്യം ചപ്പാത്തിക്ക് ഉള്ളത്

ഗോതമ്പ് പൊടി 1 1/2 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം കുഴക്കാൻ ആവശ്യത്തിന്

ഗോതമ്പ് പൊടിയിൽ ഉപ്പിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് മയത്തിൽ കുഴച്ച് ഒരേ വലുപ്പത്തിൽ പരത്തി 5 വലിയ ചപ്പാത്തി അധികം വെന്ത് പോകാതെ ഉണ്ടാക്കി എടുക്കുക

2.ഫില്ലിoങ്ങിന്

എല്ലില്ലാത്ത ബീഫ് / മട്ടൻ / ചിക്കൻ ( ഏത് വേണമെങ്കിലും എടുക്കാം) 500 g

മുട്ട 4 എണ്ണം

ഇഞ്ചി, വെളുത്തുള്ളി അരച്ചത് 1 ടേമ്പിൾ സ്പൂൺ

സവാള 2 എണ്ണം ചെറുതായി അരിഞ്ഞത്

പച്ചമുളക് 2 എണ്ണം ചെറുതായി അരിഞ്ഞത്

മുളക് പൊടി എരിവിന് ആവശ്യമായത്

മഞ്ഞൾ പൊടി 1 ടി സ്പൂൺ

കുരുമുളക് പൊടി 1 1/2 ടി സ്പൂൺ

പെരുംജീരകം പൊടിച്ചത് 1 ടി സ്പൂൺ

ഗരം മസാല പൊടി 1/2 ടി സ്പൂൺ

നാരങ്ങാനീര് 1 നാരങ്ങയുടെ

ഉപ്പ് ആവശ്യത്തിന്

എണ്ണ ആവശ്യത്തിന്

മല്ലിയില, കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


Step 1

ആദ്യം ഇറച്ചിയിൽ മഞ്ഞൾപ്പൊടി, ഉപ്പ് ,കറിവേപ്പില, കുരുമുളക് പൊടി ഇട്ട് വേവിച്ചെടുക്കുക. തണുത്ത ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം

stap 2

ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് യഥാക്രമം ചേർത്ത് നല്ലപോലെ വഴറ്റുക.ഇത് വഴന്നു വരുമ്പോൾ ആവശ്യത്തിന് മുളക് പൊടി, ഗരം മസാലപ്പൊടി, പെരുംജീരകപ്പൊടി ചേർത്ത് പച്ച മണം മാറി വരുമ്പോൾ പൊടിച്ച് വച്ച ഇറച്ചി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് ശേഷം നാരങ്ങനീരും, മല്ലിയില അരിഞ്ഞതും ഉപ്പ് വേണേൽ ഉപ്പും ഇട്ട് ഇളക്കി ചെറുതീയിൽ ട്രൈ ആക്കി എടുക്കുക. ശേഷം ഇത് ചൂടാറാൻ വയ്ക്കുക.

Step 3

ഇനി എടുത്ത് വച്ചിരിക്കുന്ന മുട്ട പൊട്ടിച്ച് ഒരു നുള്ള് വീതം ഉപ്പും, കുരുമുളക് പൊടിയും ചേർത്ത് ബീറ്റ് ചെയിത ശേഷം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക

Step 4

ഒരു നോൺ സ്റ്റിക്ക് പാൻ (തോരനും, കറിയും ഒക്കെ വയ്ക്കുന്ന ടൈപ്പിലുള്ള പരന്ന കുഴിവുള്ള പാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ചപ്പാത്തി വയ്ക്കാൻ പാകത്തിലുള്ളത് ) ചൂടാക്കി 2 ടി സ്പൂൺ എണ്ണ ഒഴിച്ച് എല്ലായിടത്തും ചുറ്റിക്കുക. ശേഷം തീ കുറച്ച് വയ്ക്കുക എന്നിട്ട് ഒരു ചപ്പാത്തി എടുത്ത് മുട്ടയിൽ 2 വശവും മുക്കി ചൂടായി കിടക്കുന്ന പാനിലേക്ക് വയ്ക്കുക, ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംങ്ങിൽ നിന്ന് കുറച്ച് നിരത്തുക. വീണ്ടും അടുത്ത ചപ്പാത്തി ഇത് പോലെ മുട്ടയിൽ മുക്കി ഫില്ലിംങ്ങ് നിരത്തുക നാല് ചപ്പാത്തിയും ഇങ്ങനെ ചെയിത ശേഷം മുകളിൽ 5 മത്തെ ചപ്പാത്തി വച്ച് ബാക്കിയുള്ള മുട്ട ഇതിന്റെ വശങ്ങളിലേക്കും മുകളിലേക്കും ഒഴിച്ച് കൊടുക്കുക.ഇത് ഒരു മൂടി വച്ച് അടച്ച് ഏറ്റവും ചെറിയ തീയിൽ 8-10 മിനിറ്റ് വേവിക്കുക.

Step 5

ശേഷം മറ്റൊരു പാൻ ചൂടാക്കി എണ്ണ തടവിയ ശേഷം (സെയിം പാനിൽ തന്നെ മറിച്ചിടാൻ പാടാണ്, മറിച്ചിടുമ്പോൾ കൈ പൊള്ളാതെ ശ്രദ്ധിക്കണം ) അതുകൊണ്ട് മാറ്റാരു പാൻ 1 മത്തെ പാനിന്റെ മുകളിൽ വച്ച് ശേഷം വീണ്ടും 1 മത്തെ പാൻ മുകളിൽ വരുന്ന രീതിയിൽ തിരിച്ച് പിടിച്ച ശേഷം കമിഴ്ത്തുക .ശേഷം ചെറുതീയിൽ മൂടി വച്ച് 4 ,5 മിനിറ്റ് വേവിച്ച ശേഷം തി ഓഫ് ആക്കുക. ചൂടോടെ ക്ഴിക്കാനാണ് കൂടുതൽ ടേസ്റ്റ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post