ചേരുവകൾ
1.പഴം - 4 എണ്ണം (റോമ്പസ്റ്റ പോലെയുള്ള പഴം ആണ് നല്ലത് ,3 എണ്ണം അര ഇഞ്ച് കനത്തിൽ വട്ടത്തിൽ കട്ട് ചെയിത് വയ്ക്കുക ,1 എണ്ണം ഉടച്ച് വയ്ക്കുക)
2. മൈദ 200g
3. ബട്ടർ 100 g
4. പഞ്ചസാര പൊടിച്ചത് 1 to 1 1/2 കപ്പ് വരെ (ആവശ്യത്തിന്)
5. ബേക്കിംഗ് പൗഡർ 1 1/2 ടി സ്പൂൺ
6. ബേക്കിംഗ് സോഡ 1/2 ടി സ്പൂൺ
7. മുട്ട 3 എണ്ണം
8 . വനില എസൻസ് 1/2ടി സ്പൂൺ
9. കറുകപട്ട പൊടിച്ചത് 1 ടി സ്പൂൺ
ചെയ്യുന്ന വിധം
ബേക്കിംഗ് ട്രേയിൽ ബട്ടർ പുരട്ടി ഡസ്റ്റ് ചെയിത് വയ്ക്കുക
മൈദ, ബേക്കിംഗ് പൗഡർ, ബേകിംഗ് സോഡ, പട്ട പൊടിച്ചത് ചേർത്ത് ഇടഞ്ഞ് വയ്ക്കുക
ശേഷം മുട്ട, ബട്ടർ, പഞ്ചസാര ഇവ നല്ല പോലെ ബീറ്റ് ചെയിത ശേഷം വനില എസ്സൻസും, പഴം ഉടച്ചതും ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് കുറേശ്ശേ മൈദ ഇട്ട് പതിയെ ഇളക്കി യോജിപ്പിച്ച് എടുക്കുക
ബേക്കിംഗ് ട്രേയിലേക്ക് കട്ട് ചെയിത ബനാന നിരത്തി വയ്ക്കുക
ഒരു പാനിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാരയിട്ട് ചെറുതീയിൽ കാരമലൈസ് ചെയുക (ബ്രൗൺ ഷുഗർ ഉണ്ടേൽ അതാ നല്ലത്) കളർ മാറി വരുമ്പോൾ ഇതിലേക്ക് 2 ടേബിൾ സ്പൂൺ ബട്ടർ ,2 നുള്ള് കറുകപ്പട്ട പൊടി, കൂടി ചേർത്ത് നല്ല പോലെ മിക്സ് ആയി വരുമ്പോൾ ബനാന നിരത്തിയതിന്റെ മുകളിലേക്ക് ഒഴിച്ച് കൊടുക്കുക .ഇതൊന്ന്
ശേഷം കേക്ക് ബാറ്റർ ഇതിലേക്ക് ഒഴിച്ച് പ്രീ ഹീറ്റഡ് ഓവനിൽ 180 d 40 - 45 മിനിറ്റ് വരെ ബേക്ക് ചെയിതെടുക്കാം
ഇതേ രീതിയിൽ കുക്കറിലും ചെയ്യാവുന്നതാണ്
നേന്ത്രപ്പഴം എടുക്കരുത് തണുക്കുമ്പോൾ പഴം കല്ലിക്കും
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes