By
ഏത്തക്കാ(നേന്ത്രക്കാ)തൊലി തോരൻ
ചേരുവകൾ :-
1. ഏത്തക്കാ തൊലി -4എണ്ണത്തിന്റെ
2. ചെറുപയർ - 1കപ്പ്
3. ഉപ്പ് -പാകത്തിന്
4. മഞ്ഞൾപ്പൊടി -ഒരു നുള്ള്
5. മുളകുപൊടി -കാൽ ടീസ്പൂൺ
6. വെളിച്ചെണ്ണ -2ടീസ്പൂൺ
7. ചുവന്നുള്ളി (കുഞ്ഞുള്ളി )-2എണ്ണം
8. വറ്റൽമുളക് -2എണ്ണം
9. കടുക് -1ടീസ്പൂൺ
10. കറിവേപ്പില -1തണ്ട്.
1. ഏത്തക്കാ തൊലി -4എണ്ണത്തിന്റെ
2. ചെറുപയർ - 1കപ്പ്
3. ഉപ്പ് -പാകത്തിന്
4. മഞ്ഞൾപ്പൊടി -ഒരു നുള്ള്
5. മുളകുപൊടി -കാൽ ടീസ്പൂൺ
6. വെളിച്ചെണ്ണ -2ടീസ്പൂൺ
7. ചുവന്നുള്ളി (കുഞ്ഞുള്ളി )-2എണ്ണം
8. വറ്റൽമുളക് -2എണ്ണം
9. കടുക് -1ടീസ്പൂൺ
10. കറിവേപ്പില -1തണ്ട്.
പാകം ചെയ്യുന്ന വിധം :-
ഏതക്കത്തൊലി നീളത്തിൽ പൊളിച്ച് ചെറുതാക്കി കൊത്തി അരിഞ്ഞു കഞ്ഞിവെള്ളത്തിലോ മഞ്ഞൾവെള്ളത്തിലോ കുറച്ച് സമയം ഇട്ട് വെക്കുക(കറ പോവാൻ വേണ്ടി ആണിത് ) ശേഷം ചെറുപയർ കഴുകി കുക്കറിൽ 3വിസിൽ വരുന്നത് വരെ വേവിക്കുക വെന്ത് കഴിയുമ്പോൾ അതിലേക്ക് ഏത്തക്കത്തൊലി കഴുകി എടുത്ത് ഇടുക അതിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെക്കുക.പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക അതിലേക്ക് ചുവന്നുള്ളി അരിഞ്ഞുവെച്ചതും വറ്റൽമുളക് ചതച്ചതും കറിവേപ്പിലയും ഇട്ട് വഴറ്റി വറുത്തിടുക.

Note : ചെറുപയർ വെള്ളത്തിൽ ഇട്ട് കുതിർത്തി എടുത്തതാണെങ്കിൽ ഏത്തക്കതൊലിയും ചെറുപയറും ഒന്നിച്ചു വേവിക്കാം. കുക്കറിന് പകരം സാധാരണ പാത്രം ഉപയോഗിച്ച് cook ചെയ്യുന്നതാവും നല്ലത്.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes