കുലുക്കി സർബത്
പഞ്ചസാര– ഒരു കപ്പ്
വെള്ളം– ഒരു കപ്പ്
നാരങ്ങ– ഒന്ന്
പച്ചമുളക്– ഒന്ന്
പൊതീന ഇല - ചതച്ചത്
കസ്കസ്– ഒരു ടീസ്പൂൺ
ഐസ് കട്ട– 10 എണ്ണം
പഞ്ചസാര പാനി ഉണ്ടാക്കുകയാണ് ആദ്യ പടി. പഞ്ചസാര എടുത്ത അതേ പാത്രത്തിൽ അതേ അളവിൽ വെള്ളവുമെടുക്കുക. പാനിൽ വെള്ളമൊഴിച്ചു പഞ്ചസാര ചേർത്ത് ഇളക്കി തിളപ്പിച്ച് ആറ്റുക. ഇതു മുഴുവൻ നമ്മുടെ കുലുക്കി സർബത്തിനു വേണ്ട. ആവശ്യത്തിനു പാനി എടുത്ത് ബാക്കി കുപ്പിയിൽ അടച്ചു ഫ്രിഡ്ജിൽ വച്ചാൽ മതി. ഇടയ്ക്കിടെ സർബത്ത് ഉണ്ടാക്കി കുടിക്കാം.
ഒരു പാത്രത്തിൽ വെള്ളമെടുത്ത് കസ്കസ് ഒരു സ്പൂൺ എടുത്ത് കുതിർത്തു വയ്ക്കുക. 15 മിനിറ്റുകൊണ്ട് കുതിർന്നു കിട്ടും.
കുപ്പിയിൽ ആവശ്യത്തിനു പഞ്ചസാര പാനി ഒഴിക്കുക. ഇതിൽ നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. കുതിർന്ന കസ്കസ് അര ടീസ്പൂൺ ചേർക്കുക. പൊതീന ഇല ചതച്ചതും പച്ചമുളക് നെടുകെ കീറിയതും ഇടുക. ഐസ് കട്ടകൾ ഇതിൽ ഇട്ട് കുപ്പി നന്നായി അടയ്ക്കുക. പിന്നെ നന്നായി കുലുക്കുക. ഐസും നാരങ്ങയും മുളകുമൊക്കെ നന്നായി മിക്സ് ആകണം. അതിനാണീ കുലുക്കൽ. ഇനി ഗ്ലാസിലേക്ക് ഒഴിച്ച് തണുപ്പോടെ കുടിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes