By Philu James

Rainbow cake:
Oven 180°C - ൽ 10 മിനിറ്റ് Pre heat ചെയ്യുക
1.Sponge cake batter-2 cup വീതം
2. Food colour - പച്ച, ചുവപ്പ്, മഞ്ഞ, നീല
3. Fruit cursh - 2tbട വീതം (strawberry ,mango ,Pine apple, Kiwi Fruit)
ആദ്യം സ്പഞ്ച് കേക്കിനുള്ള ബാറ്റർ തയ്യാറാക്കുക.സ്പഞ്ച് കേക്ക് എല്ലാർക്കും ഉണ്ടാക്കാൻ അറിയുമല്ലോ? അതു കൊണ്ട് ആ റെസിപ്പി ഞാൻ ഇടുന്നില്ല. ഈ ബാറ്റർ 7 ഭാഗമാക്കി തിരിക്കുക. ഇതിൽ ഓരോന്നിലും food colour add ചെയ്ത് യോജിപ്പിക്കുക. (ഉദാ:ഞാൻ ഇതിൽ red കളർ എടുത്ത് 2 drop ഒരു batter ൽ ഒഴിച്ചിളക്കിയപ്പോൾ Light Red - ഉം 4 drop ഒഴിച്ചപ്പോൾ dark red ഉം ആയി ചെയ്തു) ശേഷം red കളർ ബാറ്ററിൽ 2 tbട strawberry crush മിക്സ് ചെയ്തു. അതുപോലെ green -ൽ Kiwi Fruit crush, Yellowയിൽ ഒന്നിൽ mango crush മറ്റൊന്നിൽpineapple cursh ,blue -ൽ ഞാൻ crush ഒന്നും ചേർത്തില്ല .അതിന് ശേഷം ഓരോ ബാറ്ററും ബട്ടർ പേപ്പർ വെച്ച ബേക്ക് ടിന്നിൽ ഒഴിച്ച് 180°C ൽ 20 to 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. കേക്ക് തണുത്ത ശേഷം കേക്കുകൾ ഒരു ലെവലർ ഉപയോഗിച്ച് ഒരേ ലെവലിൽ മുറിച്ച് മാറ്റിവെയ്ക്കുക.
ഐസിങ്ങ് :-
1. whipping Cream Powder - 700 g
2. Food colour - കേക്കിന് എടുത്ത കളർ
3vanila essence - 1 tsp
4.ice water-1 cup (ഏകദേശം)
ചേരുവ 1 ice water ഉം എസൻസ്സും ചേർത്ത് high Speed ൽ beat ചെയ്തെടുക്കുക. നല്ല Peak foam ആയ ശേഷം ഇത് 6 ഭാഗമാക്കി മാറ്റിവെയ്ക്കുക. ഒരു ഭാഗം ലെയർ ചെയ്യാനായി കൂടുതൽ എടുക്കണം ഇതിൽ കളർ ചേർക്കേണ്ട. മറ്റു ഭാഗങ്ങളിൽ കളർ add ചെയ്ത് beat ചെയ്ത് മിക്സ് ആക്കുക. ശേഷം ഒരോ Piping ബാഗിലാക്കി ഫ്രിഡ്ജിൽ വെയ്ക്കുക. ശേഷം ഓരോ കേക്കും ലെയർ ചെയ്തെടുക്കുക.cover ചേയ്യേണ്ട ആവശ്യം ഇല്ല. അതിന് ശേഷം കേക്ക് ഫ്രിഡ്ജിൽ വെച്ച് തണുത്ത ശേഷം Star nozzle ഇട്ട മറ്റൊരു Piping bag എടുത്ത് ഇതിനുള്ളിലേക്ക് Corner Cut ചെയ്ത് കളർ ചെയ്ത ക്രീം നിറച്ച Piping bag ഇറക്കിവെച്ച് കേക്ക് അലങ്കരിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post