By
സ്പെഷ്യൽ മീൻ പൊരിച്ചത്


ആവശ്യം ഉള്ള സാധനങ്ങൾ 

മീൻ - അരക്കിലോ വരഞ്ഞു വെക്കുക
ചെറിയുള്ളി : 6 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി : 4 അല്ലി
മുളക് പൊടി :4 സ്പൂൺ
മഞ്ഞൾ പൊടി : അര സ്പൂൺ
വിനാഗിരി : 1 സ്പൂൺ
കോൺ ഫ്ലോർ : 1 സ്പൂൺ
ഉപ്പു

മുകളിൽ പറഞ്ഞ സാധനങ്ങൾ എല്ലാം ബ്ലെൻഡറിൽ അല്പം വെള്ളം ഒഴിച്ച് നന്നായി അരക്കുക .1 സ്പൂൺ എടുത്തു മാറ്റി വെച്ചിട്ടു ഈ മസാലക്കൂട്ട് മീനിൽ നന്നായി തേച്ചു പിടിപ്പിച്ചു 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ആക്കി എടുക്കുക .

ഒരു 3 സ്പൂൺ ചുരണ്ടിയ തേങ്ങാ യും എടുത്തു വച്ച മസാലയും 4 പച്ചമുളക് നെടുകെ കീറിയതും കുറച്ചു് കറിവേപ്പിലയും കൂടി നന്നായി തിരുമ്മി മീൻ പൊരിച്ച എണ്ണയിൽ ഇട്ടു നന്നയി വറുത്തു പൊരിച്ച മീനിന്റെ മുകളിൽ ഇട്ടു ചൂടോടെ ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post