By
കാരറ്റ് പുളിശ്ശേരി

രണ്ട് കാരറ്റ് തൊലി കളഞ്ഞ് സ്ക്വയറായി അരിഞ് ഒരു കപ്പ് വെള്ളത്തിൽ വേവിക്കുക. ഇത് തണുത്തതിനു ശേഷം വേവിച്ച വെള്ളത്തിൽ തന്നെ നന്നായി അരച്ചെടുക്കുക.
അര മുറി തേങ്ങ ചിരവിയത്, രണ്ട് പച്ച മുളക്, കാൽ ടീസ്പൂൺ ജീരകവും ചേർത്ത് നന്നായി അരച്ചു വെക്കുക. ശേഷം ഇത് രണ്ടും കൂടി ചേർത്ത് അടുപ്പിൽ വെച്ച് കൈയെടുക്കാതെ ഇളക്കി നന്നായിചൂടാക്കുക- തിളവരാൻ പാടില്ല. പച്ച ചുവ മാറിയാൽ ഉപ്പിട്ട് തീ ഓഫ് ചെയ്യുക '
നന്നായി തണുത്തു കഴിഞ്ഞാൽ ഒരു കപ്പ് തൈര് ഉടച്ചത് ചേർത്ത് ഇളക്കിയ ശേഷം ഇതിലേക്ക് കടുക് - മുളക് - കറിവേപ്പില വറു വിടുക. പുളിശ്ശേരിക്ക് കട്ടി കൂടുതലാണെങ്കിൽ തിളപ്പിച്ചാറിയ വെള്ളം ചേർത്തു കൊടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post