By

മുന്തിരി ഹൽവ ( GRAPE HALWA )

STEP - 1
കുറച്ചു കറുത്ത ഉണക്ക മുന്തിരി പഞ്ചസാര പാനിയിൽ തലേ ദിവസം തന്നെ കുതിർത്തു വക്കുക.

STEP - 2
ഒരു കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ 200 gm പഞ്ചസാര ചേർത്ത് ഒന്നര - രണ്ടു ഗ്ലാസ് വെള്ളവും ചേർത്ത് പാനിയാക്കുക പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ ഒരു ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് തീ ഓഫ് ചെയ്യുക ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം തീ ലോ ഫ്ലെമിയിൽ ആയിരിക്കണം പാനി കട്ടി ആകാനും പാടില്ല.

STEP - 3
50 gm cornflour powder എടുത്ത് അതിലേക്ക് രണ്ടു കപ്പ് നല്ല കറുത്ത മുന്തിരി ജ്യൂസ് ( ഞാൻ നല്ല നിറം കിട്ടാൻ വേണ്ടി ഒരു കുഞ്ഞു ബീറ്റ്റൂട്ട് കൂടി ചേർത്തു) ചേർത്ത് നന്നായി മിക്സ് ചെയ്യുക .
ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ച് ചൂടാകുമോൾ രണ്ടു ടേബിൾ സ്പൂൺ നെയ്യൊഴിക്കുക ഇതിലേക്ക് കലക്കി വച്ച കോൺഫ്ലോർ ചേർത്തു നന്നായി ഇളക്കി കൊടുക്കുക.തീ ലൈറ്റ് ആയിരിക്കണം.നന്നായി വരട്ടികൊണ്ടിരിക്കണം ഇതിലേക്ക് നേരത്തെ തയാറാക്കിയ പഞ്ചസാര പാനി കുറേശെ ആയി ചേർത്തു കൊടുക്കാം ആവശ്യത്തിന് നെയ്യും ഒഴിച്ച് കൊടുക്കണം ഇങ്ങനെ മുഴുവൻ പഞ്ചസാര പാനിയും ചേർത്തു കഴിഞ്ഞു നല്ല പോലെ വരട്ടി കൊണ്ടിരിക്കുക.വശങ്ങളിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ ഒരു ചെറിയ കഷ്ണം കൈകൊണ്ട് ഞെക്കി നോക്കുക ഒരു റബ്ബർ ഫീൽ കിട്ടിയാൽ ഇതിലേക്ക് ഉണക്ക മുന്തിരി,അരിഞ്ഞ കശുവണ്ടി എന്നിവ ചേർത്തു നെയ് തടവിയ ഒരു സ്റ്റീൽ പ്ലേറ്റിലാക്കി തണുക്കുമ്പോൾ ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post