By
ഇടിച്ചക്ക മസാല കറി
ഒരു ചെറിയ ഇടിച്ചക്ക തൊലിയൊക്കെ കളഞ്ഞ് വൃത്തിയാക്കി ചെറുതായി അരിഞ്ഞ് കുക്കറിൽ ഉപ്പും മഞ്ഞൾ പൊടിയും പാകത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
അടുപ്പിൽ ഒരു പാൻ വച്ച് അര മുറി തേങ്ങ ചിരവിയത്, മൂന്ന് ചെറിയ ഉള്ളി, രണ്ട് വെളുത്തുള്ളി ഒരു തണ്ട് കറിവേപ്പില ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. മീഡിയംതീയിലിട്ടശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് മുളകുപൊടി ചേർത്ത് ഒന്ന് ഇളക്കിയെടുത്ത് തീ ഓഫ് ചെയ്യുക. തണുത്ത ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ഈ അരപ്പ് ഇടിച്ചക്ക വേവിച്ചതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് തിളച്ച ശേഷം തീഓഫാക്കുക. ശേഷം ഇതിലേക്ക് ആറ് ചെറിയ ഉള്ളി അരിഞ്ഞതും കടുക് - മുളക് - കറിവേപ്പില വറുവിടുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes