By
Iddli upma
വീട്ടിൽ രാവിലെ വച്ച ഇഡ്ഡലി ബാക്കി ഇരിക്കുന്നുണ്ടെങ്കിൽ അത് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാം.
ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു അതിൽ കുറച്ച് ഉപ്പ് ചേർത്ത്, ഓരോരോ ഇഡ്ഡലി ആയി വെള്ളത്തിൽ മുക്കി പിഴിഞ്ഞ്, കൈ കൊണ്ട് ചതച്ചു പൊടിയാക്കി മാറ്റി വയ്ക്കുക.
നല്ലെണ്ണയിൽ കുറച്ചു കടുകും ഉഴുന്ന് പരിപ്പും പൊട്ടിക്കുക, ശേഷം വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂത്തു വരുമ്പോൾ ചെറിയ ഉള്ളി, പച്ച മുളക് എന്നിവ ചേർത്ത് കൊടുക്കുക. ഉള്ളി കുറച്ചു ഫ്രൈ ആയി വരുമ്പോൾ നേരത്തെ മാറ്റി വച്ചിരിക്കുന്ന ചതച്ച ഇഡ്ഡലി ചേർത്ത് ഇളക്കി കൊടുക്കുക. കുറഞ്ഞ തീയിൽ ഒരു 3-4 മിനിറ്റ് വേവിച്ചതിനു ശേഷം കുറച്ചു തേങ്ങ ചിരകിയതും മല്ലിയിലയും ചേർത്ത് ഇളക്കി കഴിഞ്ഞാൽ ഇഡ്ഡലി ഉപ്പുമാവ് റെഡി.
(വേണമെങ്കിൽ ഉള്ളിയുടെ കൂടെ കുറച്ച് കാരറ്റ് ഗ്രേറ്റ് ചെയ്തത് കൂടി ചേർക്കാവുന്നതാണ് )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes