By
കക്ക ഉലർത്തിയത്:
വൃത്തിയാക്കിയ കക്ക ഇറച്ചി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക. അതിന് ശേഷം ചതച്ചെടുത്ത ഇഞ്ചി,വെളുത്തുള്ളി എന്നിവ വെളിച്ചെണ്ണയിൽ വഴറ്റിയ ശേഷം അതിലേക്ക് നെടുകെ കീറിയ പച്ചമുളകും,വേപ്പിലയും ചേർത്ത് മൂത്ത് വരുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക.ഇതിലേക്ക് മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞ ൾപൊടി,ഗരം മസാലപ്പൊടി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കിയെടുക്കുക. വേവിച്ചു വെച്ച കക്കയിറച്ചി ഇതിലേക്ക് ചേർത്ത് നല്ലത് പോലെ വഴറ്റിയ ശേഷം കുരുമുളക് പൊടി ചേർത്ത് ഇളക്കി എടുത്താൽ സ്വാദിഷ്ടമായ കക്ക ഉലർത്തിയത് റെഡി.
കക്കയിലെ അഴുക്ക് വൃത്തിയാക്കിയില്ലെങ്കിൽ വയറു വേദന വരുമെന്ന് പലരും പറഞ്ഞതിനാൽ അതിന് വേണ്ടി കുറച്ച് മെനക്കെടെണ്ടി വന്നു.
കക്കയിലെ അഴുക്ക് വൃത്തിയാക്കിയില്ലെങ്കിൽ വയറു വേദന വരുമെന്ന് പലരും പറഞ്ഞതിനാൽ അതിന് വേണ്ടി കുറച്ച് മെനക്കെടെണ്ടി വന്നു.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes